ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/സ്വാതന്ത്യം തന്നെ അമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 സ്വാതന്ത്യം തന്നെ അമൃതം    

അപ്പു ആലോചിക്കുകയായിരുന്നു എങ്ങനെയാണ് തനിക്ക്ഇത്ര മാറ്റം ഉണ്ടായത് കഴിഞ്ഞകാലമെല്ലാം ഞാൻ കാണുന്നതും ആഗ്രഹിക്കുന്നതും ശാഠ്യത്തോടുകൂടി കൈവശപ്പെടുത്തിയിരുന്നു.തന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരാൻ മൽസരിച്ചിരുന്ന മാതാപിതാക്കൾ എന്റെ ശാഠ്യങ്ങൾക്ക് ആക്കം കൂട്ടി.കുന്നുകൂടിയ കളിപ്പാട്ടങ്ങൾ മടുത്ത പ്പോളാണ് അടുത്തവീട്ടൽ വളർത്തുന്ന തത്തമ്മയിലേക്ക് തന്റെ ശ്രദ്ധ തിരിഞ്ഞത്.അങ്ങനെയാണ്കഴി‍ഞ്ഞ ദിവസം തെങ്ങിൻതോപ്പിലെ ഒരു ഉണങ്ങിയ തെങ്ങിൻ പൊത്തിൽ നിന്നും തത്തമ്മയെയും മാവിൻമുകളിൽ കൂടുകൂട്ടിയ അണ്ണാറക്കണ്ണന്റെ കു‍ഞ്ഞിനെയും രാമുവിനെകൊണ്ട് കൂട്ടിലടപ്പിച്ചത്.കരഞ്ഞുകൊണ്ട് കൂട്ടിനടുത്തേക്ക് എത്തിയിരുന്ന ഇവരുടെ അമ്മമാരെ ഞാൻ കല്ലെറിഞ്ഞ് ഓടിച്ചുകളഞ്ഞു.

             പാലും പഴവും എല്ലാം നൽകുമ്പോഴും ആദ്യമൊക്കെ അണ്ണാറക്കണ്ണനും തത്തമ്മയും അത് കഴിക്കാതെ ദീനമായി കരയുമായിരുന്നു.എന്നാൽ ഞാൻ അതൊന്നും കാര്യമാക്കാതെ അവയുടെ ഭംഗി ആസ്വദിച്ചു സന്തോഷിക്കുമായിരുന്നു. എന്നാൽ കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞത് വളരെ പെട്ടന്ന് ആയിരുന്നു. ആദ്യം 'അമ്മയാണ് പറഞ്ഞത് എന്തോ ഒരു രോഗം ലോകത്ത്എല്ലായിടത്തും പടർന്നു പിടിക്കുന്നതായി. അടുത്ത ദിവസം സ്കൂളിൽ ചെന്നപ്പോൾ നന്ദിനി ടീച്ചർ പറഞ്ഞു  നാളെ മുതൽ സ്കൂൾ അവധി ആയിരിക്കും,കൊറോണ എന്ന രോഗം ശമിച്ചതിനു ശേഷമേ ഇനി ക്ലാസുകൾ ഉണ്ടാവുകയുള്ളു. വീട്ടിൽ എത്തിയപ്പോൾ 'അമ്മ ജോലിക്കു പോകാൻ ഒരുങ്ങുകയായിരുന്നു. സിറ്റി ഹോസ്പിറ്റലിൽ നഴ്‌സാണ് 'അമ്മ . അമ്മയ്ക്ക് ഇന്ന് മുതൽ ഐസൊലേഷൻ വാർഡിൽ ആണ് ഡ്യൂട്ടി. അതിനാൽ ഇനി ഹോസ്പിറ്റലിൽ തന്നെ തങ്ങേണ്ടി വരുമെന്ന്മുത്തശ്ശിയോട് പറയുന്നതും കേട്ടു. 
                     അടുത്ത  ദിവസം  ലോക്ക്ഡൗൺ പ്രഖ്യാപിച്ചെന്നും ഒരാളും  വീടിനും  പുറത്ത അനാവശ്യമായി ഇറങ്ങരുതെന്നും മുത്തശ്ശി പറഞ്ഞു . വിദേശത്തുള്ള അച്ഛനെ കുറിച്ചും മുത്തശ്ശി വേവലാതിപ്പെടുന്നുണ്ടായിരുന്നു . രണ്ട് ദിവസത്തിനുശേഷമാണ് ' അമ്മ  വീട്ടിലെത്തിയത്. അപ്പോൾ തന്നെ വീടിന്റെ ഔട്ട്ഹൗസിലേക് 'അമ്മ താമസം മാറ്റി. ഇനി കുറെ ദിവസം ഔട്ട്ഹൗസിലും ഹോസ്പിറ്റലിലുമായി അമ്മക്ക് കഴിയേണ്ടി വരുമെന്ന് 'അമ്മയുടെ അടുത്തേക്ക് പോവരുതെന്നും മുത്തശ്ശി പറഞ്ഞു. ഏതായാലും അത്രയും ദിവസം അമ്മയെ പിരിഞ്ഞിരിക്കുക എനിക്ക് സഹിക്കാവുന്നതിനപ്പുറം ആയിരുന്നു . ഒപ്പം വീട്ടിൽ അടച്ചിട്ടതിന്റെ വേദനയും . അപ്പോഴാണ് കൂട്ടിൽ നിന്ന്  തത്തമ്മയുടെ കരച്ചിൽ കേട്ടത്. നോക്കുമ്പോൾ അതിന്റെ 

അമ്മക്കിളി മുറ്റത്തെ പ്ലാവിൻ കൊമ്പിൽ ഇരുന്ന് തന്റെ കുഞ്ഞിനെനോക്കി കരയുന്നു .പെട്ടന്ന് എന്റെ മനസ്സിൽ ഒരു പിടച്ചിൽ ഉണ്ടായി . അപ്പോഴാണ്‌ ഞാൻ ചിന്തിച്ചത് അമ്മയെ പിരിഞ്ഞ് കൂട്ടിൽ കിടക്കുന്ന തത്തമ്മക്കും അണ്ണാറക്കണ്ണനും എത്രമാത്രം ദുഖവും പാരതന്ത്ര്യവും അനുഭവിക്കുന്നുണ്ടാകുമെന്ന്

          എന്റെ കൈകൾ അറിയാതെ അവയെ അടച്ചിട്ട കൂടിന്റെ വാതലിലേക്ക് നീണ്ടു . കൊളുത്തെടുത്ത് വാതിൽ തുറന്നതും തത്തമ്മ എന്നെ നന്ദിയോട് നോക്കികൊണ്ട് വെളിയിലേക്കു പറന്നു പോയി. അതിന്റെ അമ്മയോട് ചേർന്നിരുന്നു. അണ്ണാറക്കണ്ണൻ ചിൽ ചിൽ എന്ന് ചിരിച്ചു കൊണ്ട് തന്നെ കൂട്ടിലേക്കും പാഞ്ഞ് . അപ്പോൾ അറിയാതെ തന്നെ എന്റെ നാവിൽ നിന്നും മഹാകവിയുടെ രണ്ടു വാരി കവിത അടർന്നുവീണു .

" സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം"

അക്ഷര സജീഷ്
10 A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ