Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
പരിസ്ഥിതി മനുഷ്യന്റെ അമൂല്യമായ സമ്പത്താണ്.
എല്ലാ ജീവികളും അതിജീവനത്തിന് വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. പരിസ്ഥിതി സംരക്ഷണം
വളരെ ഗൗരവം ഏറിയ ഒന്നാണ്.മനുഷ്യൻ പ്രകൃതിയെ ആശ്രയിക്കുന്നതോടപ്പം അതിനെ ചൂഷണം ചെയ്യുന്നു മനുഷ്യന്റെ അമിതമായ ചൂഷണം കാരണം നമ്മുടെ സുന്ദരമായ പ്രകൃതിയെ വളരെ നാശത്തിലാക്കുന്നു
അത് കാരണം പുതുതലമുറയ്ക്ക് ഇവിടെ വാസം സാധ്യമല്ലാതാവുന്നു ഇപ്പോഴുള്ള മനുഷ്യർ മരങ്ങളെല്ലാം വെട്ടിമുറിച്ചും നമ്മുടെ സുന്ദരമായ പച്ചപ്പ് പിടിച്ച
വയലുകളുമെല്ലാം മണ്ണിട്ടു നികത്തിയും വലിയ ഫ്ലാറ്റുകളും പടുകൂറ്റൻ കെട്ടിടങ്ങളുമെല്ലാം പണിയുന്നു ഇത് കാരണം
കേരളത്തിൽ ആദ്യ കാലങ്ങളിൽ നിലനിന്നിരുന്ന പച്ചപ്പ് പിടിച്ച വയലുകൾ വളരെയധികം കുറഞ്ഞിരിക്കുന്നു പച്ചക്കറിയ്ക്ക് പോലും നമ്മൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു
പ്രകൃതിയെ ചൂഷണം ചെയ്യുന്നതു കൊണ്ട് മനുഷ്യർക്ക് തന്നെയാണ് പ്രശ്നം
ഇതിനേറെ ഉദാഹരണമായ ഒന്നാണ് കേരളത്തിലുണ്ടായ പ്രളയം.മനുഷ്യന്റെ ചൂഷണം കാരണമാണ് പ്രളയം വന്നത് അത് കൊണ്ട് ഇനി നമ്മൾ പ്രകൃതിയെ നശിപ്പിക്കാതെ സംരക്ഷിക്കുക. പ്രകൃതി സംരക്ഷണം നമുക്ക് തന്നെ നല്ലതിനാണ് അത് കൊണ്ട് ഒരു നല്ല നാളേയ്ക്കായി പരിസ്ഥിതി സംരക്ഷണത്തിന് നമുക്ക്
ഒരുമിച്ച് നിന്ന് കൈ കോർക്കാം
മുഹമ്മദ് അൻസിഫ്
|
6 B ഗവ.ഹൈസ്കൂൾ അച്ചൂർ വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|