ഗവ. എൽ പി എസ് പാച്ചല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകം ഇരുട്ടിലേക്ക് നീങ്ങുന്നതുപോലെ. സമുദ്രത്തിൽ അലകൾ ആഞ്ഞടിക്കുന്നു. കാറ്റ് ഇത്ര വേഗത്തിൽ വീശുന്നത് കണ്ടിട്ടില്ലാത്തതു പോലെ പക്ഷികൾ പേടിച്ചു വിറച്ചു. കാട്ടിലെ എല്ലാ ജീവജാലങ്ങളും എന്തിനെയോ ഭയക്കുന്നു. എന്തോ ഒരു വിപത്ത് സംഭവിക്കാൻ പോകുന്നതായി അവർ ഭയക്കുന്നു - കൊറോണ വൈറസ്........ പക്ഷികളിലോ മൃഗങ്ങളിലോ അവൻ കയറിപ്പറ്റിയാൽ എന്താവും സ്ഥിതി? അപ്പോൾ കൊറോണ പറഞ്ഞു "നിങ്ങളിലാരിലേക്കും ഞാൻ പ്രവേശിക്കില്ല. കാരണം ഈ പ്രപഞ്ചം ഞാനാണെന്ന് മനുഷ്യർ അഹങ്കരിക്കുന്നു. അവരെ നല്ലവരാക്കണം. നിങ്ങളിലേക്ക് ഞാൻ പടർന്നാൽ, നിങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്നു പേടിച്ച് മനുഷ്യർ എന്നെക്കൊല്ലുന്നതിനേക്കാൾ വേഗത്തിൽ നിങ്ങളെ നശിപ്പിക്കും. അതുകൊണ്ട് ഞാൻ മനുഷ്യരിലേക്ക് കയറുകയാണ്. ഈ പ്രപഞ്ചത്തിലെ മനുഷ്യരെ ഒന്നു നേരേയാക്കണം. ഈ മനുഷ്യർ സ്നേഹം എന്തെന്നറിയണം". വുഹാൻ പട്ടണത്തിൽ നിന്നു പുറപ്പെടുമ്പോൾ മനുഷ്യർ എനിക്കൊരു പേരിട്ടു - കോവിഡ് 19. കോവിഡ് 19 നെ കണ്ട് ഇവർ പേടിച്ചു വിറയ്ക്കുന്നു. കോവിഡ് എന്ന് ആയിരം പ്രാവശ്യം പറയുന്നു. എവിടെ പോയാലും എന്നെയേ ഓർമയുള്ളൂ. എന്നെയും മനുഷ്യരെയും സൃഷ്ടിച്ച ദൈവത്തെ ഓർമിക്കുകയോ, ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ കോവിഡായ ഞാൻ ഇവിടേക്ക് വരേണ്ട കാര്യമില്ലായിരുന്നു. കോവിഡിനെ നിങ്ങൾ പേടിക്കേണ്ട. നിങ്ങളെ സൃഷ്ടിച്ചവനെ കണ്ട് പേടിച്ചോളൂ. ആ ദിവസം കോവിഡായ ഞാൻ അപ്രത്യക്ഷമാകും.മനുഷ്യർ രക്ഷപ്പെടുകയും ചെയ്യും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ