Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ മനസ്സ്
ആദ്യമായ് പ്രകാശക്കതിരുകൾ
ഉണരുന്ന വേളയിൽ
കണ്ടു ഞാൻ അമ്മതൻ
പ്രഭാതം പോൽ തിളങ്ങുന്ന ആനന്ദം
പ്രകാശക്കതിരുകൾ അമ്മ തൻ
ചിരിയായ് മാറി പഠിപ്പിച്ചു പലതും
ഇരുളെന്ന ഭയത്തെ മറയ്ക്കുവാനായീടുന്നു
അമ്മതൻ പുഞ്ചിരി ഒന്നു കൊണ്ട്.
അമ്മതൻ മടിയിലൊരു നറുപുഷ്പമായി
അല്ലലറിയാതെ വളർന്നൂ കുഞ്ഞ്
പിന്നെയും പിന്നെയും പുലരിവന്നെത്തുന്നു
പിന്നാലെ രാത്രിയും ഇരുളിന്റെ മറപറ്റി
കുഞ്ഞിതാ യൗവ്വന കാലത്തിലെത്തുന്നു
വശ്യ സൗന്ദര്യ പുഷ്പമായി മാറുന്നു
ചിത്രപതംഗ കുമാരനെത്തിടുമ്പോൾ
തരളിത കുസുമ കുമാരിയായ് തീരുന്നു
പിന്നെയും ഇരുളുവന്നെത്തുന്നു ഒപ്പമാ
ക്രൂരതയാർന്നൊരാ മനവും കരങ്ങളും
രാക്ഷസ മൂർത്തിയെപ്പോലാ കരതലം
കവർന്നെടുത്തീടുന്നു അവളുടെ മാനവും
ഓടിയെത്തിടുന്ന മാതാവിൻ രോദനം
രാക്ഷസാലർച്ചയിൽ ഞെരിഞ്ഞമർന്നീടുന്നു
അമ്മയൊരുകാളിയായ് കളം നിറഞ്ഞാടുമ്പോൾ
അവളെ വിട്ടോടുന്നു രാക്ഷസ രൂപങ്ങൾ
മാതാവിൻ നേത്രങ്ങൾ അഗ്നിയായ് മാറുമ്പോൾ
കാല്ക്കൽ വീണുഴലുന്നു കേഴുന്നു യുവത്വങ്ങൾ
ശാപവാക്കിനായ് പരതിയോരാത്മാവ്
സ്വപുത്രരെന്നോർത്ത് തപിച്ചീടുന്നു.
പിന്നെയും അമ്മതൻ നെഞ്ചകം നീറുന്നു
ആരുമറിയാത്തൊരീ നൊമ്പരം കാണുവാൻ
ശ്രമിക്കുന്ന ആരുമേ ഇല്ലിന്നീ പാരിൽ
|