എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/മാനത്തെകണ്ണാടി

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpschathrathody (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാനത്തെകണ്ണാടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനത്തെകണ്ണാടി


മാനത്തുണ്ടൊരു പൊൻതളിക

മിനുമിനെ മിന്നും പൊൻ തളിക

വെണ്ണ നിറച്ചൊരു പൊൻ തളിക

കണ്ണു മയങ്ങും പൊൻ തളിക

കണ്ണൻ മലയുടെ ചാരത്ത്

കണ്ണേത്താത്തൊരു ദൂരത്ത്

കണ്ടോ നല്ലൊരു പൊൻ തളിക

അന്തിക്കെത്തിയ പൊൻ തളിക

വട്ടം വട്ടം പൊൻ തളിക

വെട്ടം വിതറും പൊൻ തളിക

ഇമ്പമേകുന്നൊരു പൊൻ തളിക

അമ്പിളി എന്നൊരു പൊൻ തളിക

കവിത സമാഹാരം

 


അഫ്‌ലഹ മുഹമ്മദ് റാഫി കളത്തിങ്കൽ
4C എഎംഎൽപി സ്‌കൂൾ ചാത്രത്തൊടി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത