മാനത്തുണ്ടൊരു പൊൻതളിക
മിനുമിനെ മിന്നും പൊൻ തളിക
വെണ്ണ നിറച്ചൊരു പൊൻ തളിക
കണ്ണു മയങ്ങും പൊൻ തളിക
കണ്ണൻ മലയുടെ ചാരത്ത്
കണ്ണേത്താത്തൊരു ദൂരത്ത്
കണ്ടോ നല്ലൊരു പൊൻ തളിക
അന്തിക്കെത്തിയ പൊൻ തളിക
വട്ടം വട്ടം പൊൻ തളിക
വെട്ടം വിതറും പൊൻ തളിക
ഇമ്പമേകുന്നൊരു പൊൻ തളിക
അമ്പിളി എന്നൊരു പൊൻ തളിക
കവിത സമാഹാരം