Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലടയ്ക്കാം
നേരം വെളുക്കുമ്പോൾ കൂവിയുണർത്തീടാൻ
നാമൊരു പൂവനെ കൂട്ടിലാക്കി
വീടിന്നുകാവലായ് വാലാട്ടി നിൽക്കുവാൻ
ശുനകനെ ചങ്ങലയാൽ മെരുക്കി
കൊഞ്ചിക്കളിക്കുവാൻ ഭാവിപറയുവാൻ
ശാരികപ്പെണ്ണീനും കൂടൊരുക്കി
പാട്ടൊന്നുപാടിപ്പറക്കുവാൻ കുയിലിനെ
ഒത്തിരി നാളു തടവിലാക്കി
കാട്ടിൽ മദിക്കുന്ന കൊമ്പനെ വാരി-
ക്കുഴിയിൽ വീഴ്ത്തി മെരുക്കി നമ്മൾ
അമ്മപ്പശുവിന്റെ പാൽ നുണയാൻ വിട്ടു
പൈക്കിടാവിനെ ചതിച്ചു നമ്മൾ
തേനീച്ചകൾക്കും കൂടൊരുക്കിക്കൊണ്ട്
തേൻ മുഴുവനും പിഴിഞ്ഞെടുത്തു
വർണ്ണക്കിളികളേ കൂട്ടിലാക്കിയെന്നും
നോക്കിയിരിരുന്നു രസിച്ചുനമ്മൾ
വീടിനലങ്കാരമാകുവാൻ വർണ്ണ-
മീനുകളെ ചില്ലുകൂട്ടിലാക്കി
കൊറോണയെന്നൊരു ഇത്തിരിഭീകരൻ
നമ്മെ പിടിച്ചു തടവിലാക്കി
സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്ന്
ഇനി നമുക്കുമൊന്നറിഞ്ഞിരിക്കാം
നമ്മളീഭൂമിയിലെത്രനിസ്സാരമാം
ജീവികളാണെന്നും തിരിച്ചറിയാം
ശുചിത്വമെന്നൊരു ശീലം പാലിച്ചാൽ
കൊറോണയെ പിടിച്ചുതടവിലാക്കിടാം
പച്ചക്കറികളും പഴങ്ങളും തിന്നാൽ
രോഗങ്ങളെ ദൂരെയകറ്റിനിർത്താം
|