ഉള്ളടക്കത്തിലേക്ക് പോവുക

വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

പരീക്ഷകളെല്ലാം മാറ്റിവെച്ചു എന്ന വിവരം അറിഞ്ഞ ചിന്നു സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു .അപ്പോഴാണ് ചിന്നുവിന്റെ കൂട്ടുകാരി മിയ അതുവഴി വന്നത്. ചിന്നു മിയയോട് പറഞ്ഞു;വരൂ മിയാ നമ്മുക്ക് കളിക്കാൻ പോകാം സ്കൂളുകളെല്ലാം അടച്ചു ഇനി നമ്മുക്ക് ഈ അവധിക്കാലം ആഘോഷിക്കാം.'അതേ ചിന്നൂ നമ്മുക്ക് അപ്പുവിനേയും വിളിക്കാം .അങ്ങനെ ചിന്നുവും മിയയും കൂടി അപ്പുവിനെ വിളിക്കാൻ അവന്റെ വീട്ടിലെത്തി .

"ഹായ് അപ്പു.. മിയ സന്തോഷത്തോടെ അപ്പുവിനെ വിളിച്ചു.അപ്പു പരീക്ഷകളെല്ലാം മാറ്റിവെച്ചില്ലേ നമ്മുക്ക് കളിക്കാൻ പോയാലോ?"അയ്യോ!ഞാനില്ല കൂട്ടുകാരേ"അപ്പു പറഞ്ഞു. "അതെന്താ അപ്പൂ നീ കളിക്കാൻ വരാത്തത് ?"ചിന്നു ചോദിച്ചു.'കൂട്ടുകാരേ നിങ്ങൾക്കറിയില്ലേ ഈ സ്കൂളൂകളെല്ലാം അടച്ചത് കൊറോണ എന്ന വൈറസ് കാരണമാണ് .ആ വൈറസ് ഈ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഒരു സ്ഥലത്തും നമ്മൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല അതുകൊണ്ടാണ് സ്കൂളുകൾക്കെല്ലാം അവധി നൽകിയത്.ഒരുപാട് ആളുകൾ ഈ വൈറസ് കാരണം മരണപെട്ടു,ഒരുപാടുപേർക്ക് ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.അതുകൊണ്ട് പുറത്തൊന്നും ഇറങ്ങാതെ വീടിനകത്ത് നമ്മൾ സുരക്ഷിതരായി കഴിയണം.

ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ കൂട്ടുകാർ അപ്പുവിനോട് പറഞ്ഞു;ശരിയാ അപ്പു നീ പറഞ്ഞത് ഇനി ഞങ്ങൾ വീടിനുപുറത്തിറങ്ങില്ല.അതിനുശേഷം അവർ വീട്ടിലേക്ക് പോയി .

സച്ചിൻ എം എസ്
4 എ വി എൽ പി എസ് കല്ലുർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ