വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

പരീക്ഷകളെല്ലാം മാറ്റിവെച്ചു എന്ന വിവരം അറിഞ്ഞ ചിന്നു സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു . അപ്പോഴാണ് ചിന്നുവിന്റെ കൂട്ടുകാരി മിയ അതുവഴി വന്നത്. ചിന്നു മിയയോട് പറഞ്ഞു; വരൂ മിയാ നമ്മുക്ക് കളിക്കാൻ പോകാം സ്കൂളുകളെല്ലാം അടച്ചു ഇനി നമ്മുക്ക് ഈ അവധിക്കാലം ആഘോഷിക്കാം. 'അതേ ചിന്നൂ നമ്മുക്ക് അപ്പുവിനേയും വിളിക്കാം . അങ്ങനെ ചിന്നുവും മിയയും കൂടി അപ്പുവിനെ വിളിക്കാൻ അവന്റെ വീട്ടിലെത്തി .

"ഹായ് അപ്പു.. മിയ സന്തോഷത്തോടെ അപ്പുവിനെ വിളിച്ചു. അപ്പു പരീക്ഷകളെല്ലാം മാറ്റിവെച്ചില്ലേ നമ്മുക്ക് കളിക്കാൻ പോയാലോ? "അയ്യോ!ഞാനില്ല കൂട്ടുകാരേ" അപ്പു പറഞ്ഞു. "അതെന്താ അപ്പൂ നീ കളിക്കാൻ വരാത്തത് ?" ചിന്നു ചോദിച്ചു. 'കൂട്ടുകാരേ നിങ്ങൾക്കറിയില്ലേ ഈ സ്കൂളൂകളെല്ലാം അടച്ചത് കൊറോണ എന്ന വൈറസ് കാരണമാണ് . ആ വൈറസ് ഈ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഒരു സ്ഥലത്തും നമ്മൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല അതുകൊണ്ടാണ് സ്കൂളുകൾക്കെല്ലാം അവധി നൽകിയത്. ഒരുപാട് ആളുകൾ ഈ വൈറസ് കാരണം മരണപെട്ടു, ഒരുപാടുപേർക്ക് ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പുറത്തൊന്നും ഇറങ്ങാതെ വീടിനകത്ത് നമ്മൾ സുരക്ഷിതരായി കഴിയണം.

ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ കൂട്ടുകാർ അപ്പുവിനോട് പറഞ്ഞു; ശരിയാ അപ്പു നീ പറഞ്ഞത് ഇനി ഞങ്ങൾ വീടിനുപുറത്തിറങ്ങില്ല. അതിനുശേഷം അവർ വീട്ടിലേക്ക് പോയി .

സച്ചിൻ എം എസ്
4 എ വി എൽ പി എസ് കല്ലുർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ