സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/അതിജീവനത്തിന്റ നാളുകളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റ നാളുകളിൽ

നന്മകൾ നിറയും കേരളനാട്ടിൽ തെന്നി അലഞ്ഞു
കൊറോണ.......
പാരിതിലെങ്ങും ഭീതിപടർത്തി ഓടിനടന്നു
കൊറോണ...
വയലേലകളിൽ കുന്നിൻചരുവിൽ മരുഭൂമികളില്ലെല്ലാം........
പാവനമായൊരു മാനവജീവിതം പട്ടടയാക്കി
കൊറോണ........
അമ്പലപള്ളികൾ മോസ്‌ക്‌കൾ എല്ലാം അടച്ചുപൂട്ടി
കൊറോണ........
മൂർത്തികൾ എല്ലാം മൂകതപൂണ്ടു ആർത്തുവിളിച്ചു
കൊറോണ........
കുട്ടികൾ എല്ലാം കൂട്ടിലൊളിച്ചു കണ്ണുകൾ പൂട്ടിയടച്ചു
കളികളുമില്ല ചിരികളുമില്ല വിസ്മയമായി കൊറോണ……
മനുഷ്യജീവിത മരണമുഖത്തിൽ നർത്തനമാടി……..
കൊറോണ……..
അന്നൊരുനാളിൽ പ്രതിഷേതധ്വനി ഉയർന്നുപൊങ്ങി
മണ്ണിൽ….
ഇല്ല വിടില്ല കോറോണയെ നമ്മൾ ചെറുത്തു ദൂരെ
അകറ്റും……
സോപ്പും വെള്ളവും എന്തിയ മാനവർ നമ്മൾ…..
മാസ്കുകൾ ധരിച്ചും തമ്മിലകന്നും രക്ഷകരായി
നമ്മൾ…..
വിജയക്കൊടികൾ പാറിച്ചീടും ഭാരതമക്കൾ നമ്മൾ.

 

Nayana Nandakumar
10-B സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത