സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്രതിരോധനം

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rose Mary T (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധനം | color=2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധനം
                             കൊറോണ എന്ന വൈറസസിനെതിരെ നാം ചെയ്യേണ്ട രോഗ പ്രതിരോധം.

ഞാൻ ഇവിടെ എഴുതാൻ പോകുന്നത് ലോകമാകെ പടർന്നു പിടിച്ച കൊറോണ എന്ന രോഗത്തെ കുറിച്ചാണ്. മഹാമാരി എന്നു പ്രഖ്യാപിച്ച രോഗമാണ് കൊറോണ . ഇത് ആദ്യമായി കണ്ട് പിടിച്ചത് വിദേശരാജ്യമായ ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.ഒരു മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ആൾക്കാണ് ആദ്യമായി രോഗം പിടിപ്പെട്ടത് അയാൾ മരിക്കുകയും ചെയ്തു.വുഹാനിലെ ഒരു ഡോക്ടർക്ക് ഈ രോഗം പിടിപ്പെട്ടിരുന്നു. അദ്ദേഹവും മരണമടഞ്ഞു.കൊറോണ എന്ന രോഗം ഡോക്ടർ കണ്ടുപിടിച്ചിരുന്നു.അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ രോഗം നേരത്തേ തന്നെ ഡോക്ടർ കണ്ടുപിടിച്ചു എന്നത് ലോകമാകെ അറിഞ്ഞത്. പനി, ചുമ, ജലദോഷം തുമ്മൽ തുടങ്ങിയവയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ.നമ്മൾ ഈ രോഗത്തെ ഭയപ്പെടുകയല്ല വേണ്ടത് അതിജീവിക്കണം.രോഗ പ്രതിരോധനത്തിനായി നാം ചെയ്യേണ്ട മുൻ കരുതലുകൾ തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും തുവാലയോ മാസ്കോ ഉപയോഗിക്കണം ആൾക്കൂട്ടം പാടില്ല.കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം കൈകൾ ഇരുപത് സെക്കന്റ് സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് നല്ല വണ്ണം കഴുകണം .

                              നമുക്ക് വേണ്ടി ജീവത്യാഗം ചെയുന്ന പോ ലീസിനും ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർക്കും ദൈവത്തിന്റെ മാലാഖമാരായ നഴ്സുമാരെയും നമുക്ക് ഈ നിമിഷത്തിൽ അഭിനന്ദിക്കാം.അതു കൊണ്ട് കൊറോണ കാലത്ത് വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ
അനഘ എ
5 D സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം