പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി


മാർച്ച്‌ 10-ന് ഞാൻ പതിവ്പോലെ സ്കൂളിലെത്തി. ഉച്ചയ്ക്ക് ശേഷം പെട്ടന്ന് അസംബ്ലി വിളിച്ചു കൂട്ടി ഹെഡ്മാഷ് പറഞ്ഞു. ഞാളെ മുതൽ സ്കൂളുകൾ അടക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സ്കൂളിൽ വരാൻ പാടില്ല. കാരണം കൊറോണ എന്ന ഒരു രോഗം നമ്മുടെ രാജ്യത്ത് എത്തിയിട്ടുണ്ട് അതിനാൽ സ്കൂളുകൾ എല്ലാം അടച്ചു. ഞങ്ങൾ എല്ലാവരും വളരെ വിഷമത്തിലായി. പിന്നീട് സ്കൂളുകളിൽ പരീക്ഷകൾ ഒന്നും ഇല്ല എന്ന് അറിയുപ്പുണ്ടായി. പിന്നീട് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് -19 എന്ന മഹാമാരി കൂടുതൽ ആളുകളിലേക്ക് പടരാൻ തുടങ്ങി. കേരളത്തിൽ കാസറഗോഡ് ജില്ലയിലാണ് കൂടുതലായി കോവിഡ് -19 പിടിപെട്ടത്. പോലീസും ആരോഗ്യവകുപ്പും തീവ്രമായ പരിശ്രമത്തിലൂടെ രോഗബാധിതരെ ആശുപത്രിയിൽ ആക്കുകയും ഇപ്പോൾ പലരുടെയും അസുഖം മാറുകയും അവർ വീട്ടിലേക്ക് പോവുകയും ചെയ്‌തു. ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങിയത് കാരണം കേരളത്തിൽ രോഗം കൂടുതൽ പടരുന്നത് തടയാൻ സാധിച്ചു എല്ലാവരും കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ചു കഴുകണം അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക്കും കൈയ്യുറയും ധരിക്കണം. കഴിയുന്നതും വീട്ടിൽ തന്നെ ഇരിക്കുക. എങ്കിലേ ഈ മഹാമാരിയെ തുരത്താൻ കഴിയും. നമുക്ക് പ്രാർത്ഥിക്കാം

ആയിഷത്ത് ഹുസ്ന
4 D പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം