വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
രാവണപുരത്താണ് അമ്മുവിന്റെ വീട് .അമ്മുവിന് അച്ഛനും,അമ്മയും,അനുജനുമാണ് ഉള്ളത്.അമ്മു മൂന്നാം ക്ലാസ്സിലാണ് പഠിച്ചിരുന്നത് .അമ്മുവിന്റെ അച്ഛൻ വിദേശത്താണ് ജോലി ചെയ്യുന്നത്.അമ്മുവിന്റെ സ്‌കൂൾ അടയ് ക്കുമ്പോൾ അച്ഛൻ നാട്ടിൽ വരുമെന്നാണ് പറഞ്ഞിരുന്നത്.പക്ഷേ,അച്ഛൻ ജോലി ചെയ്യുന്ന നാട്ടിൽ കൊറോണ എന്ന പകർച്ചവ്യാധി ആയതിനാൽ അച്ഛൻ നേരത്തേ നാട്ടിൽ എത്തുമെന്ന് പറഞ്ഞിരുന്നു.കൊറോണ എന്ന മഹാരോഗം കാരണം അമ്മുവിന്റെ സ്‌കൂൾ പെട്ടെന്ന് അടച്ചപ്പോൾ അമ്മുവിന് വിഷമമായി.പിന്നെ അച്ഛൻ നാട്ടിൽ വരുമല്ലോ എന്ന് ഓർത്തപ്പോൾ അമ്മുവിന് സന്തോഷമായി .അച്ഛന്റെ വരവും കാത്ത് അമ്മു ഇരുന്നു . അച്ഛൻ വിദേശത്തു നിന്നും നാട്ടിൽ എത്തി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ തന്നെ അച്ഛന് കൊറോണ എന്ന രോഗം ഉണ്ടോ എന്നറിയാൻ നിരീക്ഷണത്തിൽ വച്ചു. പത്തു ദിവസം നിരീക്ഷണത്തിൽ വച്ചതിനു ശേഷം അച്ഛന് രോഗമുണ്ടെന്ന് അറിഞ്ഞു .അച്ഛന്റെ അസുഖം മാറാൻ അമ്മുവും കുടുംബവും പ്രാർത്ഥനയോടെ കാത്തിരുന്നു. എന്നാൽ എല്ലാവരെയും വിഷമത്തിലാഴ്ത്തിക്കൊണ്ട് അച്ഛന്റെ മരണ വാർത്തയാണ് എത്തിയത്.ഇനി ഒരിക്കലും അച്ഛനെ കാണാൻ സാധിക്കില്ലെന്ന് ഓർത്തപ്പോൾ അമ്മുവിന് വളരെ വിഷമമായി.തന്റെ ഈ അവസ്ഥ ഒരു കുട്ടിക്കും വരരുതെന്ന് അമ്മു ദൈവത്തോട് പ്രാർത്ഥിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ