അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) ('==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= നല്ല ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷരവൃക്ഷം - ലേഖനം

നല്ല നാളേയ്‍ക്കായി

"നിങ്ങൾ എല്ലാത്തിലേയ്ക്കും സൂക്ഷിച്ചു നോക്കുവിൻ, അപ്പോൾ നിങ്ങൾക്കെല്ലാം വ്യക്തമായി കാണാൻ കഴിയും". ഈ വക്കുകൾ പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈൻ-ന്റേതാണ്. ഈ വാക്കുകൾ എത്ര അർത്ഥമുള്ളവയാണ്. ഓരോ സംഭവങ്ങൾക്ക് പിനില്ലും ഒരു കഥയുണ്ടാകും അതുപോലെ തന്നെ പല രോഗങ്ങൾക്കു പിനിലും ശുചിത്വമില്ലായ്മയാണ്. ഇന്ന് പുരോഗതിയുടെ ഉത്തുംഗശ്യഗത്തി്ലേക്ക് കുതിച്ചുയരുന്ന ആധുനിക കാലഘട്ടം അത് ഒരു ഭാഗം മാത്രം എന്നാൽ ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റ പിന്നാമ്പുറം പരിശോധിച്ചാൽ ചേരികളുടെ ശുചിത്വമില്ലായ്മ. മലിനമായ പുഴകളും കാടുകളും ഈ തുറന്നമുഖത്തിന് നാം സാക്ഷിയാകേണ്ടി വരും. ശുചിത്വത്തില്ലൂടെ മാത്രമേ നമുക്ക് നല്ല ആരോഗ്യം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ഒരു ആരോഗ്യമുള്ള സമൂഹം ഉണ്ടാക്കുവാൻ കഴിയും ഒരുകാര്യം പറയാതെ വയ്യ മലയാളികൾ സ്വന്തം പരിസരം നന്നാക്കുമ്പോൾ പൊതുസ്ഥലത്തും അയൽക്കാരന്റെ പരിസരവുമാണ് നാം മാലിന്യം നിക്ഷേപിക്കുന്നത് നമ്മുടെ ഈ ശീലം മാറ്റുന്ന അന്ന് നമ്മുടെ നാട് നന്നാവും ഓരോ വ്യക്തിയും നടക്കുന്ന പൊതുസ്ഥലം എന്റെതാണ് എന്ന് തീരുമാനിക്കുകയും മാലിന്യം നിക്ഷേപിക്കാ- തിരിക്കുകയും ചെയ്താൽ പലവിധ രോഗത്തിൽ നിന്നും രക്ഷപ്പെടുകയും ദൈവത്തിൻറെ സ്വന്തം നാട് എല്ലാരീതിയിലും മുമ്പിലാകും. എല്ലാത്തിനുമൊപ്പം നമുക്ക് ശുചിത്വത്തിലും മുന്നേറാം എന്നാശംസിച്ചു കൊണ്ട് നിർത്തുന്നു നന്ദി


Dominic Jose
7 E അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം