ജി.എൽ.പി.ബി. എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൂട്ടുകാർ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൂട്ടുകാർ

എനിക്ക് എന്റെ കൂട്ടുകാരെ എന്ത് ഇഷ്ടമാണെന്നോ. എത്ര ദിവസമായി അവരെയൊക്കെ കണ്ടിട്ട്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നു പോകുന്നു. എത്ര രസമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള കളികൾ. ഞാൻ എത്ര സന്തോഷവാനായിരുന്നു. ഇപ്പോൾ ഇത് എത്ര ദിവസമായി അവരെ കണ്ടിട്ട്. എങ്കിലും കുഴപ്പമില്ല എല്ലാവരും അവരുടെ വീടുകളിൽ സുഖമായി ഇരുന്നാൽ മതി. എങ്കിലും എന്റെ പ്രാർത്ഥന ഉടനെ എല്ലാം ഒന്ന് മാറിയെന്നു കേൾക്കാനാണ്. അന്നത്തെ ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു പെട്ടെന്ന് ടീച്ചർ വന്നു പറഞ്ഞത് നാളെ മുതൽ സ്കൂളിൽ വരണ്ടാന്നു. എന്നും ഉറങ്ങാൻ നേരം ഞാനതോർക്കും. എന്റെ കൂട്ടുകാരെയും കൂടെ എന്റെ ടീച്ചർമാരെയും..........

അഗ്നിവേശ്
3 A ജി.എൽ.പി.ജി.എസ്. കുരക്കണ്ണി,
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം