എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയെ അതിജീവിച്ച രണ്ട് വികൃതി കുട്ടൻമാർ
കൊറോണയെ അതിജീവിച്ച രണ്ട് വികൃതി കുട്ടൻമാർ
പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ട് എലികൾ ജീവിച്ചിരുന്നു. ഒരാളുടെ പേര് കുങ്കൻ മറ്റയാളുടെ പേര് രുങ്കൻ.രണ്ട് പേരും നല്ല കൂട്ടുകരായിരുന്നു.ഇവർ ഒരുമിച്ചാണ് ഇര തേടുന്നത്.ഈ നാട്ടിൽ ഒരു വൈദ്യൻ ചിന്നു മുയൽ ഉണ്ടായിരുന്നു.പുതിയ പുതിയ മരുന്നുകളുടെ പരീക്ഷണങ്ങൾ മുയൽ നടത്തുമായിരുന്നു. അതിന് വേണ്ടി ഒരു പരീക്ഷണശാല തന്നെ ഉണ്ടായിരുന്നു. കുങ്കനും , രുങ്കനും ഈ വൈദ്യനെ ഇഷ്ടമായിരുന്നില്ല.എല്ലാവരും കൂടി സംസാരിച്ച് നിൽക്കുമ്പോൾ മുയലച്ചൻ തന്റെ പരീക്ഷണങ്ങളെക്കുറിച്ച് പറയുമായിരുന്നു.എന്നാൽ കുങ്കനും, രു ങ്കനും മുയലച്ചനെ കളിയാക്കുമായിരുന്നു.ഇയാൾക്ക് ഒരു ബുദ്ധിയും, കഴിവും ഒന്നുമില്ല. വെറുതെ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നതാണ് .പക്ഷെ ആ കാട്ടിലെ മൃഗങ്ങൾക്ക് രോഗം വരുമ്പോൾ മുയലച്ചനാണ് മരുന്ന് കൊടുക്കുന്നത് .ബാക്കി എല്ലാവർക്കും മുയലച്ചനെ വലിയ ഇഷ്ടമാണ്. രുങ്കനും, കുങ്കനും വലിയ അഹങ്കാരികളായിരുന്നു. ഞങ്ങൾക്ക് ഒരു രോഗവും വരില്ല എന്നായിരുന്നു അവരുടെ വിചാരം. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ രുങ്കനും, കുങ്കനും അസുഖം ബാധിച്ചു. അപ്പോൾ വൈദ്യൻ മുയലച്ചൻ അവരെ കാണാൻ വന്നു. വിശദമായ പരിശോധനയ്ക്കു ശേഷം ഒരു വൈറസ് രോഗമാണ് അവർക്ക് ബാധിച്ചിരിക്കുന്നതെന്ന് വൈദ്യൻ കണ്ടെത്തി. കൊറോണ എന്നാണ് ആ വൈറസിന്റെ പേര്.അത് കേട്ട കുങ്കനും, രുങ്കനും പേടിച്ചു വിറച്ചു. പേടിക്കേണ്ട ഞാൻ പറയുന്നത് അനുസരിച്ചാൽ ഈ രോഗത്തിൽ നിന്നും മുക്തി നേടാം എന്ന് വൈദ്യൻ അവരോട് പറഞ്ഞു .വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് ,വ്യക്തി ശുചിത്വം പാലിക്കണം. മറ്റുള്ളവരുമായി സമ്പർക്കവും പാടില്ല. രു ങ്കനും, കുങ്കനും വൈദ്യൻ മുയലച്ചൻ പറഞ്ഞതുപോലെ ചെയ്തു.അങ്ങനെ അവരുടെ രോഗം ഭേദമായി.അവർ വൈദ്യൻ മുയലച്ചന് നന്ദി പറഞ്ഞു. അതിൽ നിന്നും അവർ ഒരു കാര്യം മനസിലാക്കി , മഹാമാരിയെ തുരത്താൻ ഭയമല്ല വേണ്ടത് ജാഗ്രതയും കരുതലുമാണ് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ