ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത അതിഥി
ക്ഷണിക്കാത്ത അതിഥി
വികസനത്തിന്റെ പാതയിൽ ക്ഷണിക്കാതെ കടന്നുവന്ന അതിഥി ദൈവത്തിന്റെ മനോഹര സൃഷ്ടിയായ മനുഷ്യന്റെ ധാരാളം കണ്ടുപിടുത്തങ്ങളാൽ നിറഞ്ഞുനിൽക്കുകയാണ് ഇന്നത്തെ ലോകം. വികസനത്തിന്റെ പാതയിൽ സംഞ്ചരിക്കുന്ന ലോകത്തെ ഇന്ന് ഏറ്റവും അധികം ബാധിച്ചിരിക്കുnന്ന മഹാവിപത്താണ് പ്ലാസ്റ്റിക്. സൗമ്യനായ ചിരപരിചിതനായ ഈ ശത്രുവിനെ മനുഷ്യൻ തിരിച്ചറിഞ്ഞുതുടങ്ങിയത് എപ്പോഴാണ്?. വീട്ടുമുറ്റത്തെ ജലാശയങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ അന്യരാജ്യങ്ങളിലേക്ക് വരെ ഒഴുകിയെത്തിയപ്പോൾ, തീറ്റത്തടിഞ്ഞ നീലത്തിമിംഗലത്തിന്റെ വയറ്റിൽ ക്യാരിബാഗുകൾ കണ്ടെത്തിയപ്പോൾ മണ്ണിലെ വേരോട്ടം തടഞ്ഞു വന്മരങ്ങളെ ഉണക്കിക്കളഞ്ഞപ്പോൾ. ഇങ്ങനെ പ്ലാസ്റ്റിക് എന്ന മനുഷ്യനിർമിത ഭീകരനെ ലോകം അടുത്തു കണ്ടു. ഓരോ ദിനവും കണക്കിന് ശീതളപാനീയങ്ങൾ വിറ്റഴിക്കപ്പെട്ടപ്പോൾ കുപ്പി മുഴുവൻ വലിച്ചെറിയപെട്ടു. ഉപയോഗിച്ച് വലിച്ചെറിയുന്ന കൊച്ചു കൊച്ചു ബോംബുകൾ. നമ്മുടെ ശീലങ്ങൾ മാറ്റിയേതീരൂ :കിലോകണക്കിനുള്ള ലാപ്ടോപ്പും 200gm.ഉള്ള മൊബൈൽ ഫോണും ചുമക്കാൻ മടിയില്ലാത്ത നാം ഒരു ചെറിയ തുണിസഞ്ചിയെ കൂടെകൂട്ടാൻ മനസ്കാട്ടിയാൽ വിപ്ലവം തുടങ്ങുകയായി. അല്ലെങ്കിൽ "ഇനിവരുന്നൊരു തലമുറയ്ക്കു ഇവിടെ വാസം സാധ്യമോ "...........എന്ന് കരളുപൊട്ടി പാടേണ്ടിവരും. "ഇനിയുമരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"എന്ന് ആശംസിക്കേണ്ടി വരും. അതിന് ഇടകൊടുക്കില്ല എന്ന പ്രതിജ്ഞയെടു ത്തു കൊണ്ട് നമ്മുക്ക് കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കടുത്തുരുത്തി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ