ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

തനിച്ചാണിന്നു ഞാൻ. ഒര്റപ്പോടലിന്റെ വേദന ഞാനറിയുന്നു. ആ വേദന ഞാനിന്നു ശീലമാക്കീടുന്നു. ഇതുവരെ ഞാൻ കണ്ടതിൽ വച്ച് ലോകത്തിന്റെ ഏറ്റവും ഭയാനകവും പരിതാപകരവുമായ അവസ്ഥ. ഇരുവരെയും സംഭവിക്കാത്ത കാര്യങ്ങൾ സംഭവിക്കുന്നു. മനുഷ്യരാലും മനുഷ്യ നിർമിതികളാലും നിറഞ്ഞു നിന്നിരുന്ന പാതകൾ ഇന്നു വിജനമാണ്. മനുഷ്യൻ കരഘോഷത്തോടെ ആർപ്പുവിളിച്ചിരുന്ന ആരാധനായങ്ങൾ ഇന്ന് അടഞ്ഞുകിടക്കുന്നു. മലുഷ്യരെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്ന സ്ഥാപനങ്ങൾ ഇന്ന് വിജനമാണ്. മനുഷ്യന് മനുഷ്യനെ കാണാൻ സാധിക്കുന്നില്ല. സമ്പത്താലും സമ്പന്നരാലും നിറഞ്ഞുനിന്നിരുന്ന രാജ്യങ്ങൾ ഇന്ന് മുഴു പട്ടിണിയിലേക്ക്. മനുഷ്യൻ ഇന്ന് പുറത്തിറങ്ങാൻ പോലും ഭയക്കുന്നു. തിരക്കു നിറഞ്ഞ ജീവിതം നയിച്ചിരുന്ന മനുഷ്യൻ ഇന്ന് കൂട്ടിലാണ്. ഭയം കൊണ്ടും, ഒറ്റപ്പെടൽ കൊണടും, കഷ്‍ടപ്പാട് കൊണ്ടും തീർത്ത മുള്ളു കൊണ്ടുള്ള കൂട്ടിൽ. ഇതിൽ നിന്നിറങ്ങാൻ കഴിയാതെ വീർപ്പുമുട്ടുകയാണിന്നു മനുഷ്യജീവിതം. ഇവിടെ അവൻ മനസ്സിലാക്കുന്നു, തന്റെ സ്വാർത്ഥതയാൽ ചെയ്‍ത കാര്യങ്ങൾ തനിക്കു തന്നെ എതിരായിരിക്കുന്നു. കണ്മുകൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു അണുവിന്രെ രൂപത്തിൽ തിരിച്ചടിക്കുകയാണെന്ന്. ഇതെല്ലാം കണ്ട് മനുഷ്യരെ ഭയന്ന്, അവന്റെ നിഴൽ കണ്ടാൽ ഓടിയൊളിച്ചിരരുന്ന പക്ഷികൽ, മൃഗങ്ങൾ എന്നുവേണ്ട ജീവജാലങ്ങൾ എന്തിന് പ്രകൃതി തന്നെ കൈകൊട്ടിച്ചിരിക്കുകയാണ്. മനുഷ്യരാൽ കൂട്ടിലകപ്പെട്ട പക്ഷി-മൃഗാദികൾ ഇന്ന് മനുഷ്യനെ നോക്കി ചിരിച്ചുകൊണ്ട് ചോദിക്കുന്നു. ഒറ്റപ്പെടലിന്റെയും അടച്ചുപൂട്ടലിന്റെയും വേദന നീ അറിയുന്നുവോ? മനുഷ്യ സ്വാർഥ്ഥതയാൽ കൊന്നു തള്ളിയ പ്രകൃതിയുടെ ആത്‍മാവ് അട്ടഹാത്തോടെ ചൊദിക്കുന്നു. ഇപ്പോൾ ജീവന്റെ വില നീ അറിയുന്നുവോ? ഇവിടെ മനുഷ്യൻ മനുഷ്യനിലേക്കു തന്നെ തിരിഞ്ഞു നോക്കുന്നു. അവനുതന്നെ തന്നോട് അറപ്പും ലജ്ജയും തോന്നുന്നു. അലറി വിളിച്ചകൊണ്ട് മാപ്പിരന്നുകൊണ്ട് അവൻ അപേക്ഷിക്കുന്നു. പര്കൃതിയോട് പര്കൃതി പറഞ്ഞു. ഒരിക്കലും മാപ്പ് തരാൻ പറ്റുന്ന കാര്യങ്ങളല്ല നീ ചെയ്‍തത്.


അസില എം.എ.
എട്ട്-ബി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ