ഹൈസ്ക്കൂൾ റാന്നി പെരുനാട്/അക്ഷരവൃക്ഷം/കോവിഡ് 19(മഹാവിപത്ത്)
കോവിഡ് 19(മഹാവിപത്ത്)
നമ്മുടെ നാടിൻെറ താളം തന്നെ മാറ്റിക്കൊണ്ട് കൊറോണ വൈറസ് എന്ന അണുബാധ ഉണ്ടായിരിക്കുകയാണ്.ഈ വൈറസ് വന്നതോടെ നമ്മുടെ നാട്ടിലെ ജനങ്ങൾ ദുരിതത്തിൽ ആയിരിക്കുകയാണ്.ഈ വൈറസ് ബാധ ആദ്യം ഉണ്ടായത് ചൈനയിലാണ്.ഈരോഗം വന്നതോടെ റോഡുകളൊക്കെ തികച്ചും ശൂന്യമാണ്.വരും കാലങ്ങൾ കൊറോണക്കു മുൻപും കൊറോണക്കു ശേഷവും എന്നരീതിയിലാവും രേഖപ്പെടുത്തുക. കൊറോണ മൂലം ദിനംപ്രതി ധാരാളം ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ രോഗം വളരെ പെട്ടെന്നാണ് പടരുന്നത്.ഗവൺമെന്റും ആരോഗ്യവകുപ്പും നല്കുന്ന നിർദ്ദേശങ്ങള് അനുസരിച്ച് വേണ്ട മുൻകരുതൽ എടുത്തില്ലെങ്കിൽ കൂടുതൽ ഗുരുതരപ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഓരോരുത്തരും സ്വയം അച്ചടക്കം പാലിച്ച് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതുണ്ട്. നാം വീടുകളിൽ തന്നെ കഴിയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.അതുപോലെ പനിയോ ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ ബന്ധപ്പെടണം. നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഈ രോഗത്തെ നമുക്കു ചെറുത്തു തോൽപ്പിക്കണം.വിദ്യാർത്ഥി കളായ നമ്മൾക്ക് വീടുകളിൽ ഇരുന്ന് ക്രിയാത്മകമായ കളികളിൽ മുഴുകാം.ചിത്രരചന,വായന,വിവിധങ്ങളായ ശേഖരങ്ങൾ എന്നിവ നടത്താം.നീണ്ട അവധിക്കു ശേഷം തിരിച്ചു സ്കൂളിൽ എത്തുമ്പോൾ കൂടുതൽ കരുത്ത് ആർജ്ജിക്കാം.മറുള്ളവർക്കും കരുത്ത് പകരാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം