ഹൈസ്ക്കൂൾ റാന്നി പെരുനാട്/അക്ഷരവൃക്ഷം/കോവി‍ഡ് 19(മഹാവിപത്ത്)

Schoolwiki സംരംഭത്തിൽ നിന്ന്
കോവി‍ഡ് 19(മഹാവിപത്ത്)

നമ്മുടെ നാടിൻെറ താളം തന്നെ മാറ്റിക്കൊണ്ട് കൊറോണ വൈറസ് എന്ന അണുബാധ ഉണ്ടായിരിക്കുകയാണ്.ഈ വൈറസ് വന്നതോടെ നമ്മുടെ നാട്ടിലെ ജനങ്ങൾ ദുരിതത്തിൽ ആയിരിക്കുകയാണ്.ഈ വൈറസ് ബാധ ആദ്യം ഉണ്ടായത് ചൈനയിലാണ്.ഈരോഗം വന്നതോടെ റോഡുകളൊക്കെ തികച്ചും ശൂന്യമാണ്.വരും കാലങ്ങൾ കൊറോണക്കു മുൻപും കൊറോണക്കു ശേഷവും എന്നരീതിയിലാവും രേഖപ്പെടുത്തുക.

കൊറോണ മൂലം ദിനംപ്രതി ധാരാളം ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ രോഗം വളരെ പെട്ടെന്നാണ് പടരുന്നത്.ഗവൺമെന്റും ആരോഗ്യവകുപ്പും നല്കുന്ന നിർദ്ദേശങ്ങള് അനുസരിച്ച് വേണ്ട മുൻകരുതൽ‍ എടുത്തില്ലെങ്കിൽ കൂടുതൽ ഗുരുതരപ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഓരോരുത്തരും സ്വയം അച്ചടക്കം പാലിച്ച് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതുണ്ട്. നാം വീടുകളിൽ തന്നെ കഴിയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.അതുപോലെ പനിയോ ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ ബന്ധപ്പെടണം. നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഈ രോഗത്തെ നമുക്കു ചെറുത്തു തോൽപ്പിക്കണം.വിദ്യാർത്ഥി കളായ നമ്മൾക്ക് വീടുകളിൽ ഇരുന്ന് ക്രിയാത്മകമായ കളികളിൽ മുഴുകാം.ചിത്രരചന,വായന,വിവിധങ്ങളായ ശേഖരങ്ങൾ എന്നിവ നടത്താം.നീണ്ട അവധിക്കു ശേഷം തിരിച്ചു സ്കൂളിൽ എത്തുമ്പോൾ കൂടുതൽ കരുത്ത് ആർജ്ജിക്കാം.മറുള്ളവർക്കും കരുത്ത് പകരാം.

ആദിത്യാ ഷാജി
9A ഹൈസ്കൂൾ റാന്നി പെരുനാട്
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം