ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ലാത്തി
ലാത്തി
ടാ ... മോനെ നീ എങ്ങൊട്ടാ ... ബൈക്കെടുത്ത് ധൃതിയിൽ പോകാനൊരുങ്ങുന്ന നജ്മുവിനൊട് കൊലായിലിരുന്ന് ഉമ്മ വിളിച്ചു ചൊദിച്ചു. ഞാനിപ്പൊ വരാം എന്ന് പറഞ്ഞ് വീട് വിട്ടിറങ്ങുമ്പൊൾ പലതും ഉമ്മ വിളിച്ച് പറയുന്നുണ്ട്. അതൊന്നും ഗൗനിക്കാതെ നജ്മു ചെവിയിൽ ഹിയർ ഫോണും വെച്ച് ബൈകെടുത്ത് സ്ഥലം കാലിയാക്കി. ഇത് കേട്ട നജ്മുവിന്റെ അനുജത്തി സന ഓടി വന്ന് ഉമ്മാനൊട് കാര്യം തിരക്കി . കാര്യം അറിഞ്ഞ സന ഒരു നെടുവീർപ്പിട്ട് ഉമ്മാനൊട് പറഞ്ഞു: ഉമ്മാ... കോവിഡ് 19 കാരണം ഇന്ന് മുതൽ രാജ്യത്ത് ലോക്ക് ഡൗൺ ആണ് പുറത്തിറങ്ങിയാൽ പോലീസുണ്ടാകും ,നല്ല അടിം കിട്ടും ന്റെ പടച്ചൊനെ.... ന്റെ കുട്ടിനെ ഇജ്ജ് കാക്കണെ.... ഇത് പറഞ്ഞ് ഉമ്മ അടുക്കളയിലെക്ക് പോയി. സന അവളുടെ വഴിക്കും അൽപസമയത്തിന് ശേഷം മുറ്റത്ത് ആരൊ രണ്ട് പേർ സംസാരിക്കുന്ന ശബ്ദം. സന വാതിൽ തുറന്ന് നോക്കി നജ്മുവും കൂട്ടുകാരൻ അബുവും രണ്ട് പേരുടെയും മുഖം കരിവാളിച്ചിരിക്കുന്നു . നജ്മുവിന്റെ കാലിൽ നിന്ന് രക്തമൊലിക്കുന്നുണ്ട് ഉമ്മാ..... സന നീട്ടി വിളിച്ചു അടുക്കളയിൽ നിന്നും ഉമ്മ ബേജാറായി ഓടി വന്നേ ന്താ.... ,ന്തു പറ്റി സനേ നജ്മുവിന്റെ നിൽപ്പ് കണ്ട് സനക്ക് കാര്യം പിടികിട്ടി,അവൾ ഒന്ന് ഊറി ചിരിച്ചു ,ന്റെ കുട്ടിക്ക് ന്താ പറ്റിയെ .... ഉമ്മാന്റെ ചോദ്യം,പോയി മരുന്ന് എടുത്തോണ്ട് വാ സനേ.. കാലിലെ മുറിവ് കെട്ടി കൊടുക്കുന്നതിനിടയിൽ ഉമ്മന്റെ ചോദ്യത്തിന് മറുപടി പറയാൻ തുടങ്ങി ഞാനും, അബുവും ,മുസമ്മിലും ,രതീഷും ,മിഥുനും ക്ലബിൽ ഇരിന്ന് കേരംസ് കളിക്കുകയാരുന്നു . കൊറൊണന്റെ കഥയും വാർത്തയും ഓക്കെ ചർച്ച ചെയ്യുന്നുണ്ട്. കൂട്ടത്തിൽ ലോക്ക് ഡൗണിന്റെ ചർച്ചയുമുണ്ട് . കുട്ടംകൂടി നിൽക്കുന്നത് കണ്ടാൽ പോലീസ് അടിച്ചോടിക്കും എന്ന് പറഞ്ഞ ആശിഖിനെ കളിയാക്കുകയായിരുന്നു ഞങ്ങൾ. പെട്ടൊന്നായിരുന്നു ഏമാൻ മാരുടെ മാസ്സ് എൻട്രി . ആകെ ലോക്കായി .... പിന്നെ അവിടെ നടന്നത് ഘോര യുദ്ധമായിരുന്നു .വാളിന് പകരം ലാത്തിയാണെന്ന് മാത്രം .അബുവും നജ്മുവും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി ന്റെ കുട്ടിന്റെ ടി ഷർട്ട് ഒന്ന് ഊരിക്കെ ....പുറത്ത് എട്ട് നീളത്തിത്തിലുള്ള പാട്തൊലി ഉരുഞിട്ടുണ്ട് രക്തം കട്ടപിടിച്ച് കല്ലിപ്പ് ആയിട്ടുണ്ട്. ഒരു പത്തെണ്ണം ആക്കാമായിരുന്നു,സനാ സനയുടെ പരിഹാസ്യ ചോദ്യം ബൈക്കവിടെ നെജ്മൊ... ഉമ്മാന്റെ ചോദ്യം .ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം അപ്പോഴാ ബൈക്ക്, ബൈക്ക് സൈതാലിക്കാന്റെ വീട്ടിൽ ആണ് നിർത്തിയിരുന്നത്. ജീവനും കൊണ്ട് ആമിനാത്തന്റെ മതിലും ചാടി; ചാലിക്കുണ്ട് തോടും കടന്നാണ് പോന്നത്... നെജ്മൊ... ഇൻക് ഒരു സംശയം ഈ ഓട്ടം വല്ല ഒളിപിംക്സിലുമായിരുന്നെങ്കിൽ സ്വർണ മെഡൽ കിട്ടിയെനെ ... അവർ പരസ്പരം പരിഹച്ച് ചിരിച്ചു. കൊറൊണയെയും ശപിച്ച് അബു വീട്ടിലെക്ക് മടങ്ങിഉമ്മാ..... കഴിക്കാൻ എന്താ ഉള്ളത് പോലീസ് കാരനെയും ശപിച്ച് അവൻ അടുക്കളയിലേക്ക് നീങ്ങുമ്പൊൾ പുറംഭാഗത്തുള്ള ലാത്തിപടുകൾ കണ്ട് ചിരിക്കുകയായിരുന്നു സന
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ