എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിവർത്തനം
പരിവർത്തനം
ഒരിടത്ത് ദാമു എന്ന് പേരുള്ള ഒരു കർഷകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു ആൺ മക്കൾ ഉണ്ടായിരുന്നു . കിട്ടുവും കേശുവും . കിട്ടു അച്ഛനെ പോലെ കഠിന അധ്വാനിയും പരിസര ശുചിത്വ൦ പാലിക്കുന്ന ആളുമായിരുന്നു എന്നാൽ കേശു മടിയനും അഹങ്കാരിയും ആയിരുന്നു,തന്റെ ഇളയ മകനായ കേശുവിന്റെ രീതികൾ അച്ഛനെ വളരെ അധികം ദുഖിപ്പിച്ചിരുന്നു .തന്റെ അച്ഛനായ ദാമുവും തന്റെ സഹോദരനായ കിട്ടുവും ചേർന്ന് വൃത്തിയാക്കിയിരുന്ന സ്ഥലങ്ങളിൽ താന്തോന്നിയായ കേശു മാലിന്യം വലിച്ചെറിഞ്ഞുകൊണ്ടിരുന്നു അങ്ങനെ അവൻ അലസമായ ഒരു ജീവിതം തള്ളിനീക്കി .
അങ്ങനെയിരിക്കെ ഒരു സുപ്രധാനമായ സംഭവം കേശുവിന്റെ ജീവിതത്തിൽ ഉണ്ടായി.ഒരു ദിവസം കാറ്റുകൊള്ളാൻ പുഴക്കരികിലേക്കു പോയ കേശു കാലുതെന്നി പുഴയിലേക്ക് വീഴാൻ ഇടയായി ,പുഴയിലെ നിലയില്ലാത്ത വെള്ളത്തിൽ നിന്നും രക്ഷപെടാൻ ആവാതെ കേശു കാലിട്ടടിച്ചു .പെട്ടന്ന് കേശു ഒരു അശരീരി കേട്ട് തിരിഞ്ഞു നോക്കി .അദ്‌ഭുതം !!!! ഒരു പ്രകാശ വലയം
" കേശു .....ഞാനാണ് പ്രകൃതി മാതാവ് ,നിന്നെയും ഭൂമിയെയും സൃഷ്ടിച്ചത് ഞാനാണ് .നീ എന്തിനു എന്നെ മലിനമാക്കുന്നു .എന്തിനു എന്നോട് ഈ ക്രൂരത ചെയ്യുന്നു ..ഇനി മുതൽ എന്നെ വൃത്തിയാക്കി സൂക്ഷിച്ചാൽ മാത്രം ഞാൻ നിനക്ക് ഒരു ജീവിതം തരാം "
കേശു പ്രകൃതി മാതാവിനെ മനസാ നമസ്കരിച്ചുകൊണ്ട് പ്രകൃതി മാതാവിന്റെ നിർദേശം അനുസരിക്കാമെന്ന് സമ്മതിച്ചു അങ്ങനെ കേശുവും നന്മയുടെ വഴിത്താരയിലേക്ക് നടന്നു കയറി .അങ്ങനെ കേശു അവന്റെ കർഷകനായ അച്ഛനെയും ജേഷ്ഠനേയും പോലെ പരിസ്ഥിതി ശുചിത്വത്തിന്റെ വക്താവായിമാറി
ഗുണപാഠം :നമ്മൾ പൃഥ്വിയെ വേദനിപ്പിച്ചാൽ അതിനൊരു തിരിച്ചടി ഉറപ്പ് ..ജാഗ്രത
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ