എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ
വിലാസം
തിരൂരങ്ങാടി

ഉള്ളണം
,
676303
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04942410155
ഇമെയിൽamlpspalathingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്19420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരി ജയശ്രീ എസ്
അവസാനം തിരുത്തിയത്
19-04-202019420


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരി(ത വഴികളിലൂടെ ........


പാലത്തിങ്ങൽ പള്ളി ദർസിൽ ഓത്തു ചൊല്ലിക്കൊടുക്കാൻ നിയുക്തനായ മർക്കാർ മുസ്ലിയാർ 1921 മലബാർ കലാപ കാലത്തും അതിനുബന്ധമായും ഇവിടുത്തെ ജനങ്ങൾ അനുഭവിച്ച യാതനകൾക്കും ദുരിതങ്ങൾക്കും പ്രധാന കാരണം ജനങ്ങളുടെ വിദ്യഭ്യാസമില്ലായ്മയാണെന്ന് അദ്ദേഹം തിരിച്ചറിയുകയും അതിന് പരിഹാരമായിക്കൊണ്ട് ഒരു ഓത്തുപള്ളിക്ക് തുടക്കം കുറിക്കുകയും ചെയ്തു - ബ്രിട്ടീഷുകാരുടെ അധിക്ഷേപങ്ങൾക്കും പീഡനങ്ങൾക്കും പ്രധാന ഹേതുവും വിദ്യഭ്യാസത്തിന്റെ അപര്യാപ്തതയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹം തുടങ്ങി വച്ച ഓത്തുപ്പള്ളി പിന്നീട് നാട്ടുകാരുടെ പൂർണ സഹകരണത്തോടെ ഒരു വിദ്യാലയമാക്കി മാറ്റി. ഒന്നു മുതൽ അഞ്ച് വരെയാണ് അന്ന് അധ്യയനം നടന്നിരുന്നത്. 193 O- 40 വർഷങ്ങളിൽ അന്നത്തെ ഡപ്യൂട്ടി കലക്ടറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സ്കൂൾ പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. തുടർന്ന് 1945-46 കാലഘട്ടത്തിൽ കുണ്ടുമാസ്റ്ററുടെ അച്ഛനായിരുന്ന കുഞ്ഞി താമൻ യാൻ സാഹിബിന്റെ വസതിക്കടുത്ത് സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. സ്വാതന്ത്ര്യാനന്തരം പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്കൂൾ പാലത്തിങ്ങൽ അങ്ങാടിക്ക് പിൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.തുടർന്ന് 50 വർഷത്തോളം സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ച സ്കൂൾ പിന്നീടുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിക്കുകയും കുണ്ടുമാസ്റ്ററുടെ കുടുംബത്തിന് സ്കൂൾ പുനരുദ്ധരിക്കാൻ കഴിയാത്തതിനാൽ നാട്ടിലെ പൗരപ്രമുഖരെല്ലാം ചേർന്ന് പാലത്തിങ്ങൽ മുസ്ലിം എഡുക്കേഷൻ സൊസൈറ്റി (PMES) എന്ന സംഘടന സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.1996 ജൂൺ മാസത്തിൽ അങ്ങാടിയിൽ നിന്നും ന്യൂകട്ട് റോഡിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം' ആരംഭിച്ചു.' 2015 -16 അധ്യയന വർഷത്തിൽ സ്കൂൾ യുപിയായി അപ്ഗ്രേഡ് ചെയ്തു.' ഇന്നിപ്പോൾ പ്രീ പ്രൈമറി തുടങ്ങി 7ക്ലാസ് വരെ 26ഡിവിഷനുകളിലായി ആയിരത്തി മുന്നൂറോളം കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു.

മൂന്നര ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽ കെ ജി മുതൽ 7 വരെ ക്ലാസുകളിലായി 26ഡിവിഷനുകൾ ഉണ്ട്. ഓഫിസ് മുറിയും കംപ്യൂട്ടർ ലാബും വേവ്വേറെ റൂമുകളിലായാണ് സ്ഥിതി ചെയ്യുന്നത്. വിശാലമായ പ്ലേഗ്രൗണ്ട് ലഭ്യമാണ്. ബഹു: എം എൽ എ പി.കെ. അബ്ദുറബ്ബി ന്റെ എംഎൽഎ ഫണ്ടിൽനിന്നും അനുവദിച്ച 4 കംപ്യൂട്ടറുകൾ അടക്കം 7 കംപ്യൂട്ടറുകൾ കംപ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ kites ൽ നിന്നും 2019-20 വർഷം 12 ലാപ്ടോപ്പുകളും 5 പ്രോജെക്ടറുകളും ലഭിച്ചിട്ടുണ്ട്.  മൈക്കും ആപ്ലിഫയർ സൗകര്യവും ഉണ്ട്. ശരാശരി നിലവാരത്തിലുള്ള ലൈബ്രറി ഉണ്ട്.സ്കൂൾ വരാന്തയിൽ ആയി തന്നെ റീഡിംഗ് ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരേ സമയം 25  പേർക്ക് ഉപയോഗിക്കാവുന്ന മൂത്രപ്പുര സജ്ജീകരിച്ചിട്ടുണ്ട്. കിച്ഛൻ പുതിയ, ബാത് റൂം പണി നടന്നുകൊണ്ടിരിക്കുന്നു. 


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


പാലത്തിങ്ങൽ മുസ്ലിം എഡുകേഷണൽ സൊസൈറ്റി

(PMES) എന്ന രജിസ്ട്രേഡ് സംഘടനയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്, .നിലവിൽ താപ്പി അബ്ദുള്ളക്കുട്ടി ഹാജി പ്രസിഡൻറും ഹാഫിസ് മുഹമ്മദ് ശുഹൈബ് സെക്രട്ടറിയുമാണ്. സ്കൂൾ മാനേജർ  അഹമ്മദ് അലി 


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}