ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ യുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= യുദ്ധം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
യുദ്ധം

ലോകം മുഴുവൻ പിടിച്ചടക്കീടുവാൻ
എത്തിയ ഭീകരരൂപിയാം വൈറസിൻ
മരണം വലവിരിച്ചെത്തിയ നാളുകൾ
പല പല നാടുകൾ പല പല ഭാഷകൾ
പല പല മതങ്ങൾ പല പല ജാതികൾ
വേർതിരിവില്ലാത്ത കോവിഡാം ഭീകരൻ
ഭയന്നു വിറച്ചൂ മാലോകരൊന്നുപോൽ
മരണമതൊന്നാണവൻ തൻ്റെ ആയുധം

പെട്ടെന്ന് തിരിച്ചറിയുന്നു നാമേവരും
ഒന്നാവണം നമ്മൾ വേർതിരിവില്ലാതെ
തുരത്തണം നമ്മളൊന്നായി വിപത്തിനെ
ഒന്നിച്ചിറങ്ങിയീ യുദ്ധക്കളമിതിൽ
വ്യക്തി ശുചിത്വമാം പടവാളുമേന്തി
ഭയമേതുമില്ലാതെ ജാഗ്രതയോടെ നാം
ഒടുവിലിന്നിതാ തോറ്റവനോടുന്നു
ചിരിക്കുന്നു സൂര്യനും പ്രകൃതിയും നമ്മളും
മാറ്റമില്ലയീ ഞങ്ങൾക്കിനിയെന്നും ഒരുമ,
വ്യക്തി ശുചിത്വമതാകട്ടെ ജീവിതം

 

ഭദ്രതീർത്ഥ്
7 A ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത