തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13772 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം
കൊറോണ വൈറസ് ഭീതിയിലാണ് ഇന്ന് നമ്മുടെ ലോകം. എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കി.ഇന്ന് നമ്മുടെ കേരളവും അതിന് സജ്ജമായി കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ പട്ടണത്തിൽ 2019 ഡിസംബറിൽ പൊട്ടിപുറപെട്ടതാണ് ഈ വൈറസ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.വ്യക്തി ശുചിത്വം ആണ് കൊറോണ പടരുന്നത് ഒരു പരിധിവരെ തടയാനുള്ള മാർഗം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക. കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്ന ശീലം ഒഴിവാക്കണം. പനി, ജലദോഷം ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്.അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. യാത്രകൾ കുറയ്ക്കുക, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പ് നല്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. ലക്ഷണങ്ങളുമായി നേരിട്ട് ആശുപത്രിയിൽ പോകരുത്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുർവേദ മരുന്നുകൾ ഉപയോഗിക്കാം.സർക്കാർ തലത്തിൽ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ജാഗ്രതയോടെ നമ്മുക്ക് ഈ വൈറസിനെ നേരിടാം.
ചൈത്ര. എം.എം.
5 ബി തൃച്ചംബരം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം