എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൃഷിക്കാരന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൃഷിക്കാരന്റെ സങ്കടം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൃഷിക്കാരന്റെ സങ്കടം

ഒരു ഗ്രാമത്തിൽ രണ്ടു കർഷകർ ഉണ്ടായിരുന്നു- രാമുവും ചന്തുവും.അവർ നെല്ലും വാഴയും മറ്റും കൃഷി ചെയ്തിരുന്നു. വിളവെടുപ്പുകാലം ആയപ്പോൾ രാമുവിന് നല്ല വിളവ് കിട്ടി. എന്നാൽ ചന്തുവിന്റെ വിളവ് വളരെ മോശമായിരുന്നു. ഇതിൽ ദുഃഖിതനായ ചന്തു വീടുവിട്ടിറങ്ങി. ചന്തുവിന്റെ ദുഃഖം കണ്ട രാമു ചന്തുവിനെയും കൊണ്ട് തോട്ടത്തിലേക്ക് പോയി. ചന്തുവിന്റെ തോട്ടം കണ്ട് രാമു ഞെട്ടിപ്പോയി. തോട്ടത്തിലാകെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞിരുന്നു. രാമു ചന്തുവിനോട് പറഞ്ഞു ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണമാണ് വിളവെടുപ്പ് കുറഞ്ഞത്.ചന്തുവിന് കാര്യം മനസ്സിലായി.അയാൾ തോട്ടം വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് മതിയാക്കി. അടുത്ത തവണ ചന്തുവിന് നല്ല വിളവ് കിട്ടി. ചന്തുവിന് സന്തോഷമായി.

അജ്ന.എ.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ