സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി ജയിക്കാം


ഒന്നുചേർന്നു നീങ്ങിടാം
നമ്മളൊന്നായ് പാടിടാം
വൃത്തി ഏറെ നല്ലതെന്ന്
ഇപ്പൊഴേയറിഞ്ഞിടാം
          
              നിത്യവും കുളിച്ചിടാം
               വീടിനുള്ളിൽ പാർത്തിടാം
                ഇടയ്ക്കിടെ കൈകളെ
                സോപ്പിനാൽ കഴുകിടാം

നമ്മൾ പാർക്കും വീടതും
വൃത്തിയോടെ കാത്തിടാം
കണ്ണിൽ,മൂക്കിൽ,വായിലും
കൈകളാൽ തൊടില്ല നാം

                  ശുചിത്വമായി പാർക്കുകിൽ
                  രോഗവും വരില്ലിനി
                   ഒന്നുചേർന്ന് നമ്മളൊന്നായ്
                   പൊരുതിടാം ജയിച്ചിടാം.


 

ദേവദത്തൻ
2 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത