ഒന്നുചേർന്നു നീങ്ങിടാം
നമ്മളൊന്നായ് പാടിടാം
വൃത്തി ഏറെ നല്ലതെന്ന്
ഇപ്പൊഴേയറിഞ്ഞിടാം
നിത്യവും കുളിച്ചിടാം
വീടിനുള്ളിൽ പാർത്തിടാം
ഇടയ്ക്കിടെ കൈകളെ
സോപ്പിനാൽ കഴുകിടാം
നമ്മൾ പാർക്കും വീടതും
വൃത്തിയോടെ കാത്തിടാം
കണ്ണിൽ,മൂക്കിൽ,വായിലും
കൈകളാൽ തൊടില്ല നാം
ശുചിത്വമായി പാർക്കുകിൽ
രോഗവും വരില്ലിനി
ഒന്നുചേർന്ന് നമ്മളൊന്നായ്
പൊരുതിടാം ജയിച്ചിടാം.