സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/വിഡ്ഢികളായ കള്ളന്മാർ
വിഡ്ഢികളായ കള്ളന്മാർ
ഒരു ചെറിയ ഗ്രാമത്തിൽ അഞ്ച് കള്ളന്മാരുണ്ടായിരുന്നു. ആ അഞ്ചുപേർ കള്ളന്മാരാണെന്ന് ആ ഗ്രാമത്തിലുള്ളവർക്ക് അറിയില്ലായിരുന്നു. അവർ എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകുവാനാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി അവർ ഒരുമിച്ചു കൂടി മോഷ്ടിക്കാനുള്ള വിദ്യകളെകുറിച്ച് ചർച്ച ചെയ്യുക പതിവായിരുന്നു. മോഷ്ടാക്കളുടെ മോഷണം അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു. ഒരു ദിവസം ഗ്രാമത്തലവന്റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള ഒരു മാല കളവുപോയി. ആ മാല മോഷ്ടിച്ചത് ആ അഞ്ചു കള്ളന്മാരാണെന്ന് തലവന് അറിയില്ലായിരുന്നു. ആ മാല മോഷണം പോയത് അറിഞ്ഞു തലവൻ കോപിഷ്ഠനായി. ഒരു ദിവസം ഗ്രാമത്തലവൻ ഗ്രാമത്തിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടി . ഗ്രാമത്തലവൻ എല്ലാവർക്കും തുല്യ വലിപ്പമുള്ള ഒരു പേപ്പർ വീതം നൽകി. ഗ്രാമത്തലവൻ പറഞ്ഞു - "ജനങ്ങളെ നമ്മുടെ ഗ്രാമത്തിൽ നിന്ന് ഒരു സ്വർണ്ണമാല കളവു പോയിട്ടുണ്ട്. അത് എടുത്തവരെ കണ്ടെത്താൻ പോവുകയാണ്. ഞാൻ മന്ത്രം ജപിക്കും. ജപിച്ചു കഴിയുമ്പോൾ മോഷ്ടിച്ച ആളുടെ പേപ്പർ ഒരിഞ്ച് വർദ്ധിക്കും”. ആ കള്ളന്മാർ പേപ്പർന്റെ ഒരിഞ്ച് മുറിച്ചുകളഞ്ഞു. ഗ്രാമത്തലവൻ എല്ലാവരുടെയും പേപ്പർ പരിശോധിച്ചപ്പോൾ ഗ്രാമത്തലവന് മനസ്സിലായി ആരാണ് മോഷ്ടിച്ചതെന്ന്. ആ അഞ്ചു കള്ളന്മാരെ പിടിച്ചു ജയിലിലിട്ടു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ