മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ
ഒരു കൊറോണ കഥ "ലോക്ക്ഡൗണായി എല്ലാവരും വീട്ടിലിരിക്കുകയല്ലേ ? ഒന്നു നാടുചുറ്റിയാല്ലോ ?" ഇതും ചിന്തിച്ച് കൊണ്ട് കൊറോണ നാട്ടിലേക്ക് ഇറങ്ങി. ആദ്യം കണ്ട വീട്ടിലേക്ക് കൊറോണ ജനാല വഴി എത്തി നോക്കി. ഭക്ഷണത്തിനു മുമ്പ് സോപ്പിട്ട് കൈ കഴുകുന്ന കുട്ടികൾൾ; വീടും പരിസര വും വൃത്തിയാക്കുവാൻ മുൻകൈ എടുക്കുന്ന ഗൃഹനാഥൻൻ; അടുക്കളയിൽ സസൂഷ്മ ശുചിത്വം പാലിക്കുവാനായി പ്രവർത്തനിരതയായ അമ്മ. "ഞാൻ വന്നതുകൊണ്ട് എന്തായാലും ഇത്തിരി വൃത്തിയും വെടിപ്പും വന്നിട്ടുണ്ട്." ഇതും പറഞ്ഞുകൊണ്ട് കൊറോണ അടുത്ത വീട്ടിലേക്ക് നടന്നു. "ഇനിയും കുറച്ച് ദിവസത്തേക്ക് കളിക്കുവാനായി പുറത്തിറങ്ങണ്ട ! രോഗം പടരാതിരിക്കുവാൻ നമുക്ക് സാധിക്കുന്നതെല്ലാം ചെയ്യണം ! സാമൂഹ്യ അകലം പാലികലാണ് ഏറ്റവും നല്ല പ്രതിരോധം !" സാമൂഹ്യ അകലം പാലിക്കുന്നതിന്റെ അവശ്യകത മക്കളോട് വിശദീകരിക്കുകയായിരുന്നു അമ്മ. "നമ്മുടെ മൂത്ത മോന്റെ കാര്യം! എത്ര പറഞ്ഞാലും അവൻ കേൾക്കില്ല!" എല്ലാവരുടെയും ശ്രദ്ധ വിദേശത്തും നിന്ന് മടങ്ങിയെത്തി ക്വാറന്റയിൻ കാലം മുഴുവൻ ഏകനായി ചിലവഴിച്ച മാതൃകപൗരനായ ആ പിതാവിലേക്ക് തിരിഞ്ഞു; "എന്താ കാര്യം ?" കാര്യവ്യക്തതയ്ക്കു വേണ്ടി അമ്മ ആരാഞ്ഞു. "നമ്മുടെ ഫാമിലി ഗ്രൂപ്പിൽ, ചായയിൽ മഞ്ഞൾപൊടി പേർത്ത് കുടിച്ചാൽ കൊറോണ വരില്ല എന്ന് നമ്മുടെ മോൻ പോസ്റ്റ് ചെയ്തിരിക്കുന്നു" "അതിനെന്താ രോഗം വരാതിരിക്കുവാനല്ലേ ചേട്ടൻ അങ്ങനെ പറഞ്ഞത് ? കുട്ടികൾ സംശയം പ്രകടിപ്പിച്ചു. "മക്കളേ, കൊറോണ വൈറസിന് ഇതുവരെയും ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതുകൊണ്ട് ജനങ്ങളുടെ ഇടയിൽ അശങ്ക പടരുവാൻ കാരണമാവും ! എന്തായാലും ഞാൻ അവനെ വിളിച്ചു ഇത് ഡിലിറ്റ് ചെയ്യാൻ പറയാം !" "പക്ഷെ മക്കളെ സാമൂഹ്യ അകലം പാലിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെയും ഇരുന്നാൽ അതാണ് ഏറ്റവും വലിയ പ്രതിരോധം!" മക്കളെ തലോടികൊണ്ട് അമ്മ പറഞ്ഞു. കൊറോണയ്ക്ക് എന്തോ, താൻ ഒരു വില്ലനാണെന്ന് തോന്നി ! അവൻ വിഷമിച്ചുകൊണ്ട് ഒരു കാട്ടിലേക്ക് നടന്നു.<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ