മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കഥ


"ലോക്ക്ഡൗണായി എല്ലാവരും വീട്ടിലിരിക്കുകയല്ലേ ? ഒന്നു നാടുചുറ്റിയാല്ലോ ?" ഇതും ചിന്തിച്ച് കൊണ്ട് കൊറോണ നാട്ടിലേക്ക് ഇറങ്ങി. ആദ്യം കണ്ട വീട്ടിലേക്ക് കൊറോണ ജനാല വഴി എത്തി നോക്കി. ഭക്ഷണത്തിനു മുമ്പ് സോപ്പിട്ട് കൈ കഴുകുന്ന കുട്ടികൾ; വീടും പരിസരവും വൃത്തിയാക്കുവാൻ മുൻകൈ എടുക്കുന്ന ഗൃഹനാഥൻ; അടുക്കളയിൽ സൂഷ്മ ശുചിത്വം പാലിക്കുവാനായി പ്രവർത്തനിരതയായ അമ്മ. "ഞാൻ വന്നതുകൊണ്ട് എന്തായാലും ഇത്തിരി വൃത്തിയും വെടിപ്പും വന്നിട്ടുണ്ട്." ഇതും പറഞ്ഞുകൊണ്ട് കൊറോണ അടുത്ത വീട്ടിലേക്ക് നടന്നു.

"ഇനിയും കുറച്ച് ദിവസത്തേക്ക് കളിക്കുവാനായി പുറത്തിറങ്ങണ്ട ! രോഗം പടരാതിരിക്കുവാൻ നമുക്ക് സാധിക്കുന്നതെല്ലാം ചെയ്യണം ! സാമൂഹ്യ അകലം പാലിക്കലാണ് ഏറ്റവും നല്ല പ്രതിരോധം !" സാമൂഹ്യ അകലം പാലിക്കുന്നതിന്റെ അവശ്യകത മക്കളോട് വിശദീകരിക്കുകയായിരുന്നു അമ്മ. "നമ്മുടെ മൂത്ത മോന്റെ കാര്യം! എത്ര പറഞ്ഞാലും അവൻ കേൾക്കില്ല!" എല്ലാവരുടെയും ശ്രദ്ധ വിദേശത്തും നിന്ന് മടങ്ങിയെത്തി ക്വാറന്റയിൻ കാലം മുഴുവൻ ഏകനായി ചിലവഴിച്ച മാതൃകപൗരനായ ആ പിതാവിലേക്ക് തിരിഞ്ഞു; "എന്താ കാര്യം ?" കാര്യവ്യക്തതയ്ക്കു വേണ്ടി അമ്മ ആരാഞ്ഞു. "നമ്മുടെ ഫാമിലി ഗ്രൂപ്പിൽ, ചായയിൽ മഞ്ഞൾപൊടി പേർത്ത് കുടിച്ചാൽ കൊറോണ വരില്ല എന്ന് നമ്മുടെ മോൻ പോസ്റ്റ് ചെയ്തിരിക്കുന്നു" "അതിനെന്താ രോഗം വരാതിരിക്കുവാനല്ലേ ചേട്ടൻ അങ്ങനെ പറഞ്ഞത് ? കുട്ടികൾ സംശയം പ്രകടിപ്പിച്ചു. "മക്കളേ, കൊറോണ വൈറസിന് ഇതുവരെയും ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതുകൊണ്ട് ജനങ്ങളുടെ ഇടയിൽ അശങ്ക പടരുവാൻ കാരണമാവും ! എന്തായാലും ഞാൻ അവനെ വിളിച്ചു ഇത് ഡിലിറ്റ് ചെയ്യാൻ പറയാം !" "പക്ഷെ മക്കളെ സാമൂഹ്യ അകലം പാലിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെയും ഇരുന്നാൽ അതാണ് ഏറ്റവും വലിയ പ്രതിരോധം!" മക്കളെ തലോടികൊണ്ട് അമ്മ പറഞ്ഞു.

കൊറോണയ്ക്ക് എന്തോ, താൻ ഒരു വില്ലനാണെന്ന് തോന്നി ! അവൻ വിഷമിച്ചുകൊണ്ട് ഒരു കാട്ടിലേക്ക് നടന്നു.<
കൊറോണ അവിടെ പ്രവേശിച്ചതും വൃക്ഷലതാദികൾ ആദരവോടെ മന്ദമാരുതനിൽ നൃത്തം ചെയ്തു. പറവകളും, അണ്ണാരക്കണ്ണന്മാരും, മുയലുകളും, മാൻപേടകളും, കള-കളമൊഴുകുന്ന നദികളും, നീലാകാശവും അവരുടെ രീതിയിൽ നന്ദി പ്രകടിപ്പിച്ചു. "വിഷവാതകങ്ങൾ നിറഞ്ഞിരുന്ന ഞാനിപ്പോൾ ശുദ്ധനായി കൊണ്ടിരിക്കുന്നു" കാറ്റ് നന്ദിയോടെ പറഞ്ഞു. "മാലിന്യ കൂമ്പാരമായിരുന്ന ഞാനിപ്പോൾ വജ്രശോഭയോടെ വീണ്ടുമൊഴുകുന്നു" നദി നന്ദി കരേറ്റി. "ഞങ്ങൾ ഇന്ന് സ്വതന്ത്രരാണ് ! കാരണം ഞങ്ങളെ ദ്രോഹിക്കുവാനായി മനുഷ്യർക്ക് ആവുന്നില്ല" വൃക്ഷങ്ങളും ജീവജാലങ്ങളും പറഞ്ഞു. "നീ ഇപ്പോൾ പോകേണ്ട കൊറോണ ! മനുഷ്യർ അല്പം കൂടി മാറുവാനുണ്ട് " എങ്ങു നിന്നോ കേട്ട ആ അശരീരി കൊറോണയെ അഹ്ലാദപൂരിതനാക്കി.

ഹെവൻലി കോശി ടോം
9A മാർത്തോമ്മാ എച്ച എസ്എസ്പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കഥ