സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13464 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം  | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സംരക്ഷണം 

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. മലിനീകരണത്തിന് എതിരായും വനനശീകരണത്തിനു എതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു മാർഗം.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു വരുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നമുണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും മനുഷ്യവംശത്തെതന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുകയും ചെയ്യുന്നു. മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിലായേക്കാം.വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന പ്രധാന ഘടകം.ഉരുൾപൊട്ടലും,മണ്ണൊലിപ്പും ഭൂമിയുടെ ഫലഭൂഷ്ടിയെ ഇല്ലാതാക്കുന്നു. മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ മൂലം ജലം, വായു, മണ്ണ്, ആഹാരം ഇവയെല്ലാം വിഷമായി മാറിക്കഴിഞ്ഞു. നമ്മൾ അല്പം ഒന്ന് ശ്രദ്ധിച്ചാൽ ഈ അവസ്ഥയ്ക്ക് നമുക്ക് മാറ്റമുണ്ടാക്കാം.നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്പെടുന്ന ജൈവവളങ്ങളാക്കി മാറ്റുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, ആശുപത്രി മാലിന്യങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ, അറവുശാലകളിലെ മാലിന്യങ്ങൾ തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതിക്കൊ ദോഷമാകാത്ത രീതിയിൽ സംസ്കരിക്കുക.റോഡുകളിലും പരിസരങ്ങളിലും ചപ്പുചവറുകൾ വലിച്ചു വാരിയിടാതെയും, തുപ്പാതെയും ഇരിക്കുക.വനനശീകരണം നടത്താതിരിക്കുക. ഒരു മരം വെട്ടുമ്പോൾ രണ്ടു തൈകളെങ്കിലും വെച്ച്പിടിപ്പിക്കുക. ജലാശയങ്ങൾ മലിനമാക്കാതിരിക്കുക.തടാകങ്ങൾ മണ്ണിട്ട് നികത്താതിരിക്കുക. പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് ഒറ്റകെട്ടായി പോരാടാം.

  മുഹമ്മദ്‌ ദിൽഷാദ്
3  എ സെന്റ് മേരീസ് യു പി സ്‌കൂൾ 
ഇരിക്കൂർ        ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം