പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ

കൊറോണ വൈറസ് എന്ന പുതിയ ഇനം വൈറസിനെ കുറിച്ച് പത്രത്താളുകളിലൂടെയാണ് ഞാൻ ആദ്യമായി അറിയുന്നത്.നമ്മുടെ അയൽ രാജ്യമായ ചൈനയിലാണ് ഇത്തിരിപ്പോന്ന വൈറസ് അദ്യം പിടിമുറിക്കുയത്.പിന്നിട് രാജ്യം ഒട്ടാകെ വളരെയധികം പ്രതിസന്ധികളിലുടെ കടന്നുപോകുന്നത് മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു .
കൊറോണ വൈറസിന് മനുഷ്യ ശരീരത്തിൽ കടന്നു കൂടാൻ പറ്റുന്ന ഏറ്റവും നല്ല സാഹചര്യം രോഗികളുമായിട്ടുള്ള സമ്പർക്കമാണെന്നറിഞ്ഞ ലോകാരോഗ്യ സംഘടന ലോകമൊട്ടാകെ അറിയിപ്പുനൽകി.
നമ്മുടെ കൊച്ചു കേരളത്തിലും ഈ വൈറസ്എത്തിപ്പെട്ടു.കേരളത്തിൽആദ്യമായി കോവിഡ് തൃശ്ശുരാണ് സ്ഥിരികരിച്ചത്.പിന്നിട് പത്തനംതിട്ടയിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു . വിവരണാതീതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഇതിനെ തുടർന്ന് കേരളത്തിൽ കണ്ടത് . അതിന്റെ ഭാഗമായി ജനങ്ങൾ ദിവസങ്ങളോളം സ്വഭവനത്തിൽ തന്നെ കഴിയേണ്ടിവരുന്നു.അങ്ങനെ സാമൂഹിക അകലം പാലിക്കുക വഴി രോഗ വ്യാപനം പരമാവധി തടയാൻ കഴിഞ്ഞു.ഈ സാഹചര്യം ജനജീവിതത്തെ മാറ്റിമറിച്ചു.ആർക്കും വേണ്ടാതെ പറമ്പിൽ ഉണ്ടായിരുന്ന ഭക്ഷ്യ വസ്തുക്കൾ എല്ലാം വളരെ രുചികരമായി ഉപയോഗിച്ചു.ചെറിയ തോതിൽ പച്ചക്കറി തോട്ടം നിർമിച്ചു.വായനാശീലം ഉണർന്നുതുടങ്ങി.ലോക്ഡൗൺ മൂലം അന്തരീക്ഷ മലിനീകരണം,ജല മലിനീകരണം ഇവയെല്ലാം കുറഞ്ഞു തുടങ്ങി . ഈ മാരകരോഗത്തിന്റെ വ്യാപനം കുറയ്ക്കണമെങ്കിൽ നാം വീടുകളിൽ തന്നെ ഇരിക്കേണ്ടതുണ്ട് .
“STAY HOME,STAY SAFE”

ആകാശ് പി ജെ
8 B പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം