പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ കാടിന്റെ മക്കൾ
കാടിന്റെ മക്കൾ
ഒരു കാട്ടിൽ ജീവികൾ താമസിച്ചിരുന്നു. വളരെ സന്തോഷത്തോടെ എന്നും ഒരുമിച്ച് ഇരപിടിക്കാൻ പോവുകയും കളിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ അവർ സന്തോഷത്തോടെ താമസിച്ചു.കുഞ്ഞൻ ഉറുമ്പും തങ്കു കീരിയും വളരെ നല്ല സുഹൃത്തുക്കളായിരുന്നു അടുത്ത മാളത്തിലായിരുന്നു താമസിച്ചിരുന്നത് അവർ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഒരുമിച്ച് കളിക്കുകയും ചെയ്യും. വൃത്തിയുടെ കാര്യത്തിൽ കുഞ്ഞനുറുമ്പ് വളരെ മുന്നിലായിരുന്നു. എന്നും കുഞ്ഞൻ ഉറുമ്പ് കൂട് വൃത്തിയാകുമായിരുന്നു എന്നാൽ മറ്റുള്ളവർ ഒരിക്കലും കൂട് വൃത്തിയാക്കില്ലായിരുന്നു. കുഞ്ഞനുറുമ്പ് എന്നും അവൻറെ വീടും പരിസരവും വൃത്തിയാക്കുന്നതിനാൽ അവനെ എന്നും മറ്റുള്ളവർ കളിയാക്കുമായിരുന്നു. അതുകൊണ്ട് കുഞ്ഞൻ ഉറുമ്മ്പിനു എപ്പോഴും സങ്കടമായിരുന്നു. അങ്ങനെയിരിക്കെ കാട്ടിലെ രാജാവായ ചിന്നു കാക്ക ഒരു വിളംബരം നടത്തി. കാട്ടിൽ താമസിക്കുന്ന മൃഗങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഉണ്ടോ എന്നറിയാൻ പ്രസിഡണ്ടായ ചക്കി മയിൽ വരുന്നുണ്ട് എന്നായിരുന്നു ആ വിളംബരം. ഒരു ദിവസം ചക്കി മയിൽ വീടും പരിസരവും പരിശോധിക്കാനിറങ്ങി. അപ്പോൾ തങ്കുവിന്റേയും കൂട്ടുകാരുടെയും കൂട് കണ്ടു അവരെ ശകാരിച്ചു. ഉറുമ്പിന്റെ വീട് എത്തിയപ്പോൾ നല്ല വൃത്തി കണ്ടു. മയിൽ അവന് ശുചിത്വത്തിന് ഉള്ള അവാർഡ് കൊടുത്ത് പ്രോത്സാഹിപ്പിച്ചു തങ്കുവും മിട്ടു വും അവനോട് മാപ്പ് ചോദിച്ചു. അങ്ങനെ എല്ലാവരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. അങ്ങനെ അവർ എല്ലാവരും പഴയതുപോലെ സന്തോഷത്തോടെ ജീവിച്ചു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ