സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ പരിസരം ശ്രദ്ധിക്കൂ !

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25018LK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരം ശ്രദ്ധിക്കൂ! <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരം ശ്രദ്ധിക്കൂ!

പരിസ്ഥിതി സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും അവശ്യമായ ഒരു ഘടകമാണ് ശുചിത്വം. പരിസ്ഥിതി സംരക്ഷണത്തിനായി നാം നമ്മുടെ ചുറ്റുപാടും, പ്രകൃതിയും എന്തിന് ,നമ്മെ തന്നെയും ശുചിയായി സൂക്ഷിക്കണം. രോഗ പ്രതിരോധത്തിനായി നാം ശരിയായ മാർഗങ്ങൾ സ്വീകരിക്കണം.

ഒരു അമ്പത് വർഷം മുമ്പ് കേരളത്തിലുണ്ടായിരുന്ന ജലസ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്?പ്രകൃതിയിലെ ഒരോ ജീവജാലങ്ങളും ഇന്ന് ഇല്ലാതായികൊണ്ടിരിക്കുകയാണ്. നേരിട്ട നഷ്ടങ്ങളിൽ നിന്ന് നാം ഇനിയും പാഠം ഉൾക്കൊണ്ടിട്ടില്ല.

മറ്റ് രാഷ്ട്രങ്ങൾ എങ്ങനെ പ്രകൃതിയെ കാത്തുപാലിക്കുന്നതെന്ന് കണ്ട് പഠിക്കാനെങ്കിലും നാം തയ്യാറാവണം. മുറിച്ച് മാറ്റിയ മരങ്ങൾക്ക് പകരം വേറെ വയ്ക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകളെ നിർമലീകരിക്കാൻ നാം ശ്രമിക്കണം.

പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന് ആലോചിക്കുന്നതിന് പകരം എങ്ങനയെല്ലാം നശിപ്പിക്കാമെന്നാണ് നാം ചിന്തിക്കുന്നത്.ഈ ഒരു വഴിയിലൂടെയാണ് നാം ഇനിയും സഞ്ചരിക്കുന്നതെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് നൽകാൻ ഒന്നും തന്നെ ഉണ്ടാകില്ല.

സുമയ്യ ടി.എ
10 D സെൻ്റ് ഫ്രാൻസിസ് എച്ച്.എസ് ഫോർ ഗേൾസ് ആലുവ, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം