സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ പരിസരം ശ്രദ്ധിക്കൂ !

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം ശ്രദ്ധിക്കൂ!

എവിടെയാണ് നമുക്ക് മാറ്റം വരുത്തേണ്ടതെന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. അതിനായി നാം വേറേ ഒരിടത്തും തോക്കേണ്ട നമ്മിലേക്ക് തന്നെ നോക്കൂ. നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കൂ.മനസ്സിലെ ക്ലാവ് പിടിച്ച കണ്ണാടിയിലൂടെ നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം... നമ്മുടെ കണ്ണുകളിൽ ബാധിച്ചിരിക്കുന്ന അന്ധകാരത്തെ നീക്കാം. ഇഞ്ചിഞ്ചായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ നമുക്ക് ഉയിർത്തെഴുന്നേൽപ്പിക്കാം. അതിന് അത് അത്യാവശ്യമായ ഘടകമാണ് ശുചിത്വം.

ഇന്ന് നമ്മുടെ ലോകത്ത് പല തരം മലിനീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അവയെല്ലാം നാം ഒന്ന് ശ്രമിച്ചാൽ കുറയ്ക്കുവാൻ സാധിക്കും. നമ്മുടെ പ്രകൃതിയെ വൃത്തിയായി സൂക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും കടമയാണ്. ആ കടമ കൃത്യമായി നിർവഹിച്ചാൽ നമുക്ക് പ്രകൃതിയെ സുന്ദരമാക്കാം. ഇന്നത്തെ നമ്മുടെ തിരക്കേറിയ ജീവിതത്തിൽ നാം ഫാസ്റ്റ്ഫുഡിനെ ആശ്രയിക്കുന്നു . അതിലൂടെ നമുക്ക് മാരകമായ അസുഖങ്ങളും വരുന്നു. ഇന്നത്തെ കാലത്ത് ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ അതിന് ഒട്ടേറേ രോഗ പ്രതിരോധ വാക്സിനുകൾ നൽകും.എന്നാൽ ഇതൊന്നും കുഞ്ഞുങ്ങൾക്ക് നൽകാതെ ഇരുന്ന ഒരു കാലമുണ്ടായിരുന്നു, രോഗപ്രതിരോധശേഷി ആവശ്യത്തിൽ കൂടുതൽ ഉള്ള മനുഷ്യർ ജീവിച്ചിരുന്ന കാലം... എന്നാൽ അതെല്ലാം നമ്മിൽ നിന്ന് ഇന്ന് വിദൂരതയിലാണ് എന്നതാണ് സത്യം.ഒരു ആപത്ത് വരുമ്പോൾ മാത്രം മനുഷ്യർക്കിടയിൽ കണ്ട് വരുന്ന ഒരു അത്ഭുത പ്രതിഭാസമായി മാറി കൊണ്ടിരിക്കുകയാണ് സൗഹാർദങ്ങൾ.അതിൽ നിന്നെല്ലാം എന്ന് നമുക്ക് വിമുക്തി ലഭിക്കുന്നുവോ അന്ന് നമ്മുടെ പ്രകൃതിയെ സുന്ദരമായി കാണുവാൻ സാധിക്കും.

അജിന അൻസിൽ
10 D സെൻ്റ് ഫ്രാൻസിസ് എച്ച്.എസ് ഫോർ ഗേൾസ് ആലുവ, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം