പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ഭൂമിയിലെ അവകാശികൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ അവകാശികൾ

ഭൂമിയിലെ മറ്റുജീവ ജാലങ്ങൾക്കൊന്നുമില്ലാത്ത അനേകം സവിശേഷതകൾ മനുഷ്യനുണ്ട് എന്ന് അഹംഭവിച്ച് ഈലോകം മു‍ഴുവനുംഅ‍ടക്കിവാഴുന്ന മനുഷ്യന് പ്രകൃതിനൽകുന്ന താക്കീത്-"ഒരു കുഞ്ഞൻ വൈറസ്'”.
കുറച്ചു‍ദിവസങ്ങൾക്കുമുമ്പ് ലോകത്തിലേക്ക് വിരുന്നെത്തിയ കൊറോണ എന്ന ‍ശക്തനായവൈറസാണ് ഇന്നത്തെ എല്ലാ മനുഷ്യരുടെയും മനസ്സിൽ ഭീതി വളർത്തുന്ന ഭീകരൻ.വർഷങ്ങൾക്കുമുമ്പ് പ്ലേഗ്,കോളറ മുതലായ രോഗങ്ങളും പിന്നീട് H1N1,നിപ്പ മുതലായ വൈറസുകളും താണ്ഡവമാടിയ ഈ മണ്ണിൽ ഇന്ന് പുതിയതായി കോവിഡ്-19 എന്ന മാരകരോഗം പ‍‍ടർന്നുകയറുന്നത് നിമിഷംപ്രതിയാണ്. എന്നാൽ അങ്ങനെയുള്ള രോഗികളെ ശുശ്രൂഷിക്കാൻ ആതുരസേവനരംഗത്തെ പൂജ്യവനിതകളായിരുന്ന മ‍ദർതെരേസയേയും ഫ്ലോറൻസ് നൈറ്റിംഗലിനേപ്പോലെയും ആത്മാ‍ർത്ഥമായി,സ്വന്തം ജീവനുപോലും വില കല്പിക്കാതെ ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യസേവകരും ദൈവമായി മാറുമ്പോൾ ജീവപ്രകാശമാണ് പ്രതിഫലിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഈ ലോകം തന്നെ കാണുമായിരുന്നില്ല. മദ്യപാനാസക്തി കുറയ്ക്കുവാനും അമിതമായ മരുന്നു സേവയും ആവശ്യമില്ലാത്ത യാത്രകളും സുഖലോലുപതയും ഇതൊന്നും ഇല്ലെങ്കിലും ഒരു പ്രശ്നവും ഇല്ല എന്ന് കുഞ്ഞൻ വൈറസ് മൂലം ലോക്ഡൗൺ നമ്മെ പഠിപ്പിച്ചു .“ സ്വാതന്ത്ര‍്യം തന്നെ അമൃതം,സ്വാതന്ത്ര്യം തന്നെ ജീവിതം,പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം” എന്നത് തിരുത്തി കുറിക്കേണ്ടി വന്നു. നാമ്മെല്ലാം ഈശ്വരൻ എന്ന ശക്തിയുടെ മക്കളായി വളരണം എന്ന് കൊറോണ നമ്മെ പഠിപ്പിച്ചു.
പിസയും ബർഗറും എൈസ്ക്രീമും ബിരിയാണിയും ഒക്കെ വഴിമാറി,വീട്ടുമുറ്റത്തെ വരിക്കചക്കയും മാമ്പഴവും ഓമക്കയും കപ്പയും ഒക്കെ നമ്മുടെ വിരുന്നു മേശകളിൽ പഴയകാലത്തെ ഓർമ്മിപ്പിച്ച് വിരുന്നിന് എത്തി.
ശാസ്ത്രവളർച്ചയുടെ മധുരോപഹാരമായ സാങ്കേതിക വിദ്യകൾ അതിവേഗം വളരുമ്പോൾ പാസ്പോർട്ടും വിസയും ഒന്നുമില്ലാതെ ലോകം മുഴുവൻ സഞ്ചരിച്ച ഒരു കുഞ്ഞൻ വൈറസ് , നമ്മെ വീട്ടിൽ തന്നെ വായും മൂക്കും മറച്ച് ഒളിച്ചിരിക്കാൻ പഠിപ്പിച്ച ഗുരുവായി , പുസ്തകം,പ്രകൃതിയും , പാഠം-മനുഷ്യരൊന്നാണ് (സംസ്ക്കാരവും രാജ്യവും മതവും ജോലിയും സാമ്പത്തികവും എന്തായാലും )
അതെ
ആരോഗ്യം തന്നെ മഹാധനം
കുടുംബം തന്നെ മഹാഭാഗ്യം
സമൂഹം തന്നെ നന്മയുടെ പ്രകാശം
പ്രകൃതി തന്നെ"ഭൂമിയിലെ അവകാശികൾ”

എം എസ് ലക്ഷ്മിപ്രിയ
9 B പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി,പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം