സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ ശുചിത്വം എന്ന സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ശുചിത്വം എന്ന സുഹൃത്ത് | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം എന്ന സുഹൃത്ത്

ഹേ.. രോഗമേ നീ വീണ്ടും
ഈ പ്രപഞ്ചവാതിൽ തള്ളിത്തുറന്നു
അമ്മയാകുന്ന പ്രകൃതിയെ കാർന്നു നീ
തിന്നുകയോ ഇനിയും

ആധുനിക ജീവിതരീതിക്കുള്ളിൽ
ഉടലെടുത്തു നീ വീണ്ടും
മഹാമാരിയായ് നീ
മനുഷ്യരാശി തൻ നാമ്പറക്കുകയോ

ഓർക്കുക ഒരു നാൾ മനുഷ്യരീ ഭൂമിയിൽ
തീർത്തിടും ലാളിത്യ ജീവിതം
ശുചിത്വമെന്ന സൗഹൃദം മാനവർ
കോർത്തിടും ഭൂമിയിൽ ഒരു നാൾ

അന്ന് നിന്റെ വേരുകൾ പൊട്ടി-
പ്പിളർന്നിടും ഈ ഭൂമിയിൽ
നിൻ മുകുളങ്ങളെല്ലാം പൊഴിഞ്ഞിടും
തുരത്തിടും നിൻ വീര്യം

അക്കാലം അകലെയല്ല ഓർക്കുക നീ
വിളങ്ങിടും ശുചിത്വം മനസ്സിൽ
ജീവിതം തളിർക്കുന്നതിനിയല്ലോ
ആരോഗ്യമായ്‌ ഭൂമിയെ കാക്കുവാൻ

സൂര്യ സി എസ്
10 C സമൂഹം.എച്ച്.എസ്.എൻ .പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത