Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം
എന്റെ വീടിന്റെ ചുമരുകൾക്കുളിൽ
സ്തംഭിച്ചു പോയ എൻ സ്വപ്നം.
പ്രിയ അനുജാതനെ കാത്തിരുന്നു ഞാൻ അവൻ വരുവോളം.
സൂര്യൻ മടങ്ങി
നിലാവ് പ്രത്യക്ഷനായി.
എന്റെ പ്രാണന്റെ എല്ലാമെല്ലാമായ പൊന്നനുജത്തി നീ അവിടെയാണ്?
നിൻ സോദരി ;സ്വപ്നം കണ്ടിരിപ്പു.
വിരഹത്തിന്റെ വേദന ഞാൻ സ്വപ്നം കാണൂ.
പൂവിൻ ഇതളുകൾ കൊഴിയുന്നു...
ജലം വറ്റി വരളുന്നു...
പൂക്കൾ വിരിയുന്ന കാലത്തു
കിളികളുടെ മന്ത്രണം ഞാൻ കാതോർത്തിരിപു.
എവിടെ നിന്നോ എൻ പൊന്നനുജാതൻ തിരികെ എത്തുന്നു.
പക്ഷെ ഇനി ഒരിക്കലും തന്റെ
സോദരിയുടെ കൂടെ കളിക്കുവാനോ,
കൂടെ കിടന്നുറങ്ങുവാനോ കഴിയില്ല
എന്നാ ആ സത്യം അറിയാൻ വൈകിയില്ല.
എന്റെ ജീവിതത്തിലെ മാറിവരുന്ന സ്വപ്നങ്ങളെ ഞാൻ കണ്ടു.
ഓരോ വാക്കും ഓരോ നക്ഷത്രങ്ങളാണ് എന്നതുപോലെ,
ഓരോ അനുജത്തിനും, സോദരിയുടെ പ്രാണനാണ്.
നിഴലായി വെളിച്ചമായി ഞാനുണ്ട്.
സ്വപ്നത്തിന്റെ വഴിയിലൂടെ ഉള്ള വേറിട്ട സഞ്ചാരം വാക്കുകൾക്കതീതമാണ്.
കാലത്തിന്റെ കൂടെ എന്നും
സഞ്ചരിക്കുന്ന ഒരു നദിയായിരിക്കും ഈ ഞാൻ.
സോദരി കൂടെയുണ്ടായിരിക്കും പ്രിയ സോദരാ.
നിൻ സൂദരി കൂടെയുണ്ട്
സ്നേഹത്തിറ്റെ കാറ്റായി, മഴയായി, പുഴയായി
നിന്റെ കൂടെ എന്നും ഉണ്ടാകും ഞാൻ
നിൻകൂടെ എന്നുമുണ്ടാകും.
നിന്നെ സ്നേഹിക്കുന്ന,
നിന്നെ സംരക്ഷിക്കുന്ന,
നിന്റേതു മാത്രമായ,
നിൻ സോദരി.
ഇതെല്ലാം എൻ സ്വപ്നത്തിലെ വെറും ചിത്രങ്ങൾ മാത്രമെന്നറിയുബോൾ,
ദുഃഖിക്കുന്നു ഞാൻ.
നിന്റെ വരവിനായി ഒരായിരം ജന്മം ഞാൻ കാത്തിരിപ്പുൂ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
|