എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/അക്ഷരവൃക്ഷം/കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thiruvampadyhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈത്താങ്ങ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈത്താങ്ങ്

വീട്ടുമുറ്റത്തിരുന്നെണ്ണുന്നുഞാൻ കുന്നു -
കൂട്ടിയ നേട്ട‍ങ്ങൾ ജീവിത സന്ധ്യയിൽ
പൂക്കളും കായ്കളും പച്ചപ്പുമില്ലതിൽ
കൂട്ടായിവന്നൊരു ദീർഘശ്വാസം

ടൈലുമിന്റർലോക്കുമോടയും ടാറുമായ്
മണ്ണിനന്യം മഴത്തുള്ളി
ശവവാഹനക്കൂക്കുവഴികളിൽ മത്സരം
ടയറുരുൾചോപ്പിന്നൊഴുക്കം

കാനനഭംഗിയും മണ്ണിന്റെ ഗന്ധവും
'ടൂറി'ന്റെ ഭാഗമായി മാറി
ഭൂമിയെ കൊല്ലാക്കൊലചെയ്തു 'കൂളറിൻ'
കീഴിലിരിപ്പൂ സൗഭാഗ്യം

പ്ലാസ്റ്റിക്കുവെള്ളവും പച്ചക്കറിവി‍ഷ-
പ്പാതയും താണ്ടിയെൻ യാത്ര
എങ്ങനെയാകുമോ? കൈത്താങ്ങുമായ് വന്നു
നിന്നുണർവിൻ "പഴങ്കാലം".
 

കെ. ബി ശ്രീഹർ‍ഷൻ നമ്പൂതിരി
9B എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത