അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം

എന്തിനീ ജീവിതം എന്തിനീ ജീവിതം
എന്തിനീ ജീവിതം ബാക്കിവെച്ചു....
 ജീവിതമിന്നൊരു സ്വപ്നമായോ
 ജീവിതമിന്നലേ ബാക്കിയായോ...
 ഇന്നലെ നീ മാത്രം ഇന്നിതാ ഞാൻ മാത്രം
എന്തിനീ ജീവിതം എന്തിനിനി...
കാലമോ കൈ വിട്ടു കരങ്ങളോ കൈവിട്ടു
 ഇന്നലേം ഇന്നുമിതാ ഞാൻ മാത്രമായ്......
തിങ്കളും താരവും മിന്നിത്തിളങ്ങുന്ന,
ലോകത്തു ഞാനിന്നു ശാപമായി....
കൊട്ടിയടയുന്ന വാതിലുകൾ
ഇന്നിതാ പൊട്ടിത്തകർന്നുവീണു....
 ജനാലകൾ തനിയെ തുറന്നടഞ്ഞു...
എന്തിനീ ഞാനിന്നിവിടെ നിന്നു...
എന്തിനീ ജീവിതം... എന്തിനീ ജീവിതം......
എന്തിനീ ജീവിതം ബാക്കി വെച്ച്.......
 

അസ്രിൻ നവാസ്
8 C അമൃത ഗേൾസ് ഹൈസ്കൂൾ,പത്തനംതിട്ട,അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത