ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത

തകർക്കണം തകർക്കണം നമ്മൾ ഈ
 കൊറോണ തൻ
 കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ ഈ ലോകഭീതിയെ...

 ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങാം,
 മുന്നിൽനിന്ന് പടനയിച്ച കൂടെയുണ്ട് പോലീസും.

 ഒരുമയോടെ കൂടെ നിന്ന് ഈ വിപത്തിനെ ചെറുത്തിടാം, മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കി ടാം.
   
 മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ തുരത്തിടാം, കൈകഴുകി കൈ തൊടാതെ പകർച്ചയെ അകറ്റിടാം.

 ഒത്തുകൂടി സൊറ പറയൽ ഒക്കെയും നിർത്തിടാം, വെറുതെയുള്ള ഷോപ്പിംഗ് ഒക്കെ നമ്മൾ നിർത്തടാം.

 പുറത്തുപോയി വീട്ടിൽ വന്നാൽ കുളിച്ച് അകത്തുകയറിടാം,
 തകർക്കണം തുരത്തണം നമ്മളീ കൊ റോണയെ.

 ഇനിയൊരാൾക്കും നമ്മളാൽ രോഗം വരാതെ നോക്കണം,
 വെറുതെയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കണം.

 വൃദ്ധരും കുട്ടികളും വീട്ടിൽ ഒതുങ്ങി നിൽക്കണം, ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം.

 തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണ തൻ,
 കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ
   ഈലോക ഭീതിയെ......
 

മുഹമ്മദ് അൻസഫ്
8 K ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത