എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ പ്രകൃതി ചുഷണം
പ്രകൃതി ചുഷണം
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്.... മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആര്ഭാടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമ്പോളുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചുഷണം ചെയ്യാൻ ആരംഭിച്ചു..... ചുഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. മനുഷ്യന്ടെ നിലനിൽപിന് തന്നെ ഭീഷണിയായികൊണ്ട് നിരവതി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണില്നിന്നാണ് .... എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു, കാട്ടാറുകളെ കയ്യേറി, കാട്ടുമരങ്ങളെ കട്ടുമുറിച് മരുഭൂമിക്ക് വഴിയൊരുക്കുന്നു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്ടെ വൃത്തിയും മാത്രം സംരക്ഷിച്ചു സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലാണ്. പാടം നികത്തിയാലും, മണൽ വാരി പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങള്ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവമായി ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ മക്കൾക്കു ഇവിടെ വാസ യോഗ്യമല്ലാതായിവരും. നമുക്ക് പൂർവികർ ദാനം തന്നതല്ല ഈ ഭൂമി, മറിച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. ഭൂമിയുടെ നാഡീ ഞരമ്പുകളായ പുഴയിൽ ചലം നിറഞ്ഞ് മലിനമായി കൊണ്ടിരിക്കുന്നു. നദികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജല ക്ഷാമം കൂടിവരികയാണ്. വിഷകനികളായ പച്ചക്കറികൾ, മാരക രോഗങ്ങൾ, ഈ വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ, ഇതൊക്കെയാണ് നമ്മുടെ കേരളത്തിന്റെ വികസന കാഴ്ചകൾ. പരിസ്ഥിതിക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിത രീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല. പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം. പരിസ്ഥിതിയുലുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ നമ്മൾ തന്നെയാണ് സൃഷ്ടിക്കുന്നത്. ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം, ഈ മാലിന്യങ്ങളൊക്കെ നാം സാദാരണ പറമ്പിലേക്ക് വലിച്ചെറിയുകയാണ് പതിവ്. ഇവിടെയാണ് നാം ഉണർന്ന് ചിന്തിക്കേണ്ടത്. മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമ്മാർജ്ജനം ചെയ്യാൻ ശീലിക്കണം. മാലിന്യങ്ങൾ നമ്മുടെ വീട്ടുവളപ്പിൽ തന്നെ നിർമ്മാർജ്ജനം ചെയ്താൽ ഒരു പരിധി വരെയെങ്കിലും നമ്മുടെ പരിസരം ശുചിത്വത്തോടെ സൂക്ഷിക്കാൻ നമുക്ക് കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ