എ. കെ. എം. എൽ. പി. എസ്. പേഴുമൂട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindu K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

ഇന്ന് നമ്മുടെ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ എന്ന വൈറസ്. ലോകത്ത് എല്ലായിടത്തും ഈ രോഗം പടർന്നു കഴിഞ്ഞു. ഈ രോഗം കോവിഡ് 19 എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യമായി ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. ഈ രോഗത്തിനെതിരെ നമ്മൾ കടുത്ത ജാഗ്രത പുലർത്തണം.

കൊറോണയുടെ ലക്ഷണങ്ങൾ ജലദോഷം, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, പനി, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയവയാണ്.

പകരുന്നത് : തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, വായിൽനിന്ന് പുറത്തേയ്ക്ക് തെറിക്കുന്ന സ്രവങ്ങളിൽ വൈറസ് ഉണ്ടായിരിക്കും. പ്രതിരോധ വാക്സിൻ ഈ രോഗത്തിന് കണ്ടുപിടിച്ചിട്ടില്ല. രോഗിക്ക് പൂർണമായ വിശ്രമം ആവശ്യമാണ്.

പകരാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതലുകൾ :പരിസര ശുചിത്വം, വ്യക്തിശുചിത്വം,കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ക്വറന്റീനിൽ 28 ദിവസം കഴിയുക എന്നിവയാണ്.

വ്യക്തിശുചിത്വവും സാമൂഹിക അകലവുമാണ് നമ്മൾ കൊറോണയ്ക്ക് എതിരെ ശക്തിപ്പെടുത്തേണ്ടത്. അതുകൊണ്ടാണ് നമ്മുടെ സർക്കാർ എല്ലാവരും നിർബന്ധമായും വീട്ടിൽ തന്നെ കഴിയണം എന്ന നിബന്ധന മുന്നോട്ട് വെച്ചത്.

  1. stay at home
  2. break the chain

{{BoxBottom1

പേര്= ഷിഫാന ഫാത്തിമ ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= A K M L P S പേഴുംമൂട് സ്കൂൾ കോഡ്= 44347 ഉപജില്ല=കാട്ടാക്കട ജില്ല= തിരുവനന്തപുരം തരം= കവിത color= 5