ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


മഹാമാരി

ഞാനൊരു മഹാമാരി എല്ലാരും എൻ
പേര് കേട്ടാൽ ഞെട്ടിടും
അനുവാദമില്ലാതെ എവിടെയും
ഞാൻ സഞ്ചരിക്കും
ജാതിഭേദമില്ലാതെ കേറിപറ്റും
ഭൂജനങ്ങളെ ഭീതിയിലാക്കി
ജനങ്ങളെ കൊന്നൊടുക്കും

എൻ നാട് വുഹാൻ എൻ വീട്
ലോകമാം കോട്ടത്തന്നെ
ഒരു യുദ്ധക്കളമെന്നപ്പോൾ ഞാൻ
പോരാടുന്നു മാനവൻ എനിക്ക്
നേരെയും മാനവരാശിയെ
കോട്ടപെടുത്തി മുന്നേറി ഞാൻ

വൈദ്യരാം കൂട്ടം എന്നെ
ഒടുക്കാനായി ശ്രമിച്ചിടുമ്പോൾ
തോറ്റുകൊടുക്കാതെ ഞാൻ
മുന്നേറുന്നു മാനവൻ തൻ
ഭീതിയിൽ ഗ്രഹത്തിനകത്താൽ
മർത്യനെ തേടി ഞാൻ അലയുന്നു

തോറ്റുകൊടുക്കില്ല ഞാൻ, എൻ
ലക്ഷ്യം ഒടുങ്ങും വരെ
കേരള ജനതയെ ഞാൻ ഭയക്കുന്നു
നീതി പുലർത്തി അവർ
എന്നെ കീഴ്‌പെടുത്തുന്നു
വൈകാതെ ഞാൻ ഇവിടെ
നിന്നും വിടവാങ്ങും , എൻ
പേര് ഞാൻ മൊഴിയുന്നു
ഞാൻ കൊറോണ.........

 

നൗഫിയ എൻ
9 A എൽ. എം. എച്ച്. എസ്സ്. എസ്സ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത