തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം ഒരു ദിവസം അമ്മു പത്രം വായിക്കുക ആയിരുന്നു. അപ്പോൾ ആണ് അവൾ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത കണ്ടത്. "കോവിഡ് 19 മരണം ഇരുപതിനായിരം കടന്നു." അമ്മു ഓടി ചെന്ന് ഈ കാര്യം അമ്മയോട് പറഞ്ഞു. അമ്മു പേടിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു, "നമ്മൾ എന്താണ് ഇതിനെ തുരത്താൻ വേണ്ടത്?." "നമ്മൾ വ്യക്തി ശുചിത്വവും,പരിസര ശുചിത്വവും പാലിക്കണം." "അമ്മേ, എന്താണ് ശുചിത്വം?."
"ഹൈജീൻ (Hygiene) എന്ന ഗ്രീക്ക് പദത്തിനും, സാനിറ്റേഷൻ (Sanitation) എന്ന ആംഗലേയ പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.വ്യക്തി ശുചിത്വത്തിനായി നമ്മൾ കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്.ഇത് കൂടാതെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കണം." "ശരി അമ്മേ ഈ കാര്യങ്ങൾ ഒക്കെ ഞാൻ എന്റെ കൂട്ടുകാർക്കും പകർന്നു കൊടുക്കും." "പ്രതിരോധമാണ് കോവിഡിന് എതിരെ ഉള്ള പ്രതിവിധി"
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ