തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13772 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

തുരത്തും നമ്മൾ തുരത്തിടും കൊറോണയെന്ന വിപത്തിനെ
ത്യാഗങ്ങൾ പലതും ചെയ്തിടും പ്രതിരോധിക്കുമൊന്നിച്ച്
ആഘോഷങ്ങൾ ഒഴിവാക്കിടാം വ്യക്തിശുചിത്വം പാലിക്കാം
പരിസരം വൃത്തിയാക്കാം
വീടിനകത്ത്‌ സുരക്ഷിതരാകാം കുടുംബസ്നേഹം തിരിച്ചുപിടിക്കാം മനസുകൊണ്ടടുത്തിടാം പ്രകൃതിയോടിണങ്ങിടാം
ശരീരം കൊണ്ടകന്നിടാം
കൊറോണയെ തുരത്തിടാൻ
അകലം നമ്മുക്ക് പാലിക്കാം
ഭൂമിയിലെ ജനങ്ങൾക്കുവേണ്ടി
ഒത്തുചേർന്ന് പ്രാർത്ഥിക്കാം
ഭയന്നിടാതെ കരുതലോടെ
തുരത്തിടാം കൊറേണയെ
ജാതിഭേദ വ്യത്യാസമില്ലതെ
ഒത്തുചേർന്ന് തുരത്തിടാം
ഡോക്ടർമാരുടെ വാക്കുകളും പോലീസുകാരുടെ നിർദേശങ്ങളും നമുക്കൊത്തുചേർന്ന് പാലിച്ചു നീങ്ങിടാം പ്രളയത്തെ നാം അതിജീവിച്ചു
അതുപോലെ തന്നെ നമ്മൾക്കീ മഹാമരിയെയും അതിജീവിക്കാം
നന്മയാർന്ന ലോകത്തെ
തിരിച്ച് പിടിക്കാം ഒന്നിച്ച്

ശിവാനി.കെ.ശിവൻ
7 B തൃച്ചംബരം യു.പി.സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത