എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/മരം വെട്ടുകാരനും കുട്ടിയും
മരംവെട്ടുകാരനും കുട്ടിയും
ഒരിടത്ത് അനു എന്ന കുട്ടിയും അവളുടെ കൂട്ടുകാരും കളിക്കുകയായിരുന്നു. ആ പ്രദേശത്ത് ഒരു വലിയ മരം ഉണ്ടായിരുന്നു ആ മരത്തിന്റെ തണലിൽ ആയിരുന്നു അനുവും കൂട്ടുകാരും കളിച്ചിരുന്നത്. ആ മരത്തിന്റെ ഉടമ അനുവിന്റെ അച്ഛൻ ആയിരുന്നു. കുറേക്കാലമായി ആ മരത്തിൽ മാമ്പഴം ഒന്നും ഉണ്ടാവാറില്ല. മാവിലെ ഇല അടിച്ച് നടുവൊടിഞ്ഞു എന്ന അമ്മയുടെ പരാതി. എല്ലാം കേട്ടപ്പോൾ അച്ഛൻ ഒരു തീരുമാനമെടുത്തു മരം വെട്ടി കളയാം എന്ന്. പക്ഷേ അനുവിനെ ഇഷ്ടമല്ലായിരുന്നു. അവളുടെ ജീവൻ ആയിരുന്നു ആ മാവ്. അവൾ ഈ വിവരം കേട്ടപ്പോൾ അച്ഛനോട് കരഞ്ഞു പറഞ്ഞു വെട്ടരുത് എന്ന്. പക്ഷേ അച്ഛൻ ആ തീരുമാനത്തിൽ തന്നെ നിന്നു. പിറ്റേ ദിവസം ആ മരംവെട്ടുകാരൻ വന്നു.അവൾ മരംവെട്ടുകാരനോട് കരഞ്ഞു പറഞ്ഞു അയാൾക്ക് കാര്യം മനസ്സിലായി അദ്ദേഹം അവളുടെ അച്ഛനെ പറഞ്ഞു മനസ്സിലാക്കി. ഇവിടെ മനുഷ്യരെല്ലാം മരവും വെട്ടി അതിനുമേൽ ഫ്ലാറ്റും വീട്ടുപകരണങ്ങളും ഉണ്ടാക്കുന്നു ഓർക്കുക മരമാണ് നമ്മുടെ ജീവവായു അത് നശിപ്പിക്കരുത്. എന്റെ ഭക്ഷണത്തിനു വേണ്ടിയാണ് ഞാൻ ഈ ജോലി ചെയ്യുന്നത് അല്ലാതെ എനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല മരംവെട്ടുകാരൻ 🏻പറഞ്ഞു. അവളുടെ അച്ഛന് കാര്യം മനസ്സിലായി. അച്ഛൻ മരം വേണ്ടെന്ന് തീരുമാനിച്ചു. കുറച്ചു മാസങ്ങൾക്ക് ശേഷം മാവ് പൂക്കുകയും മാമ്പഴം ഉണ്ടാക്കുകയും ചെയ്തു.( ഇതാണ് പറയുന്നത് നമ്മൾ എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ പത്ത് പ്രാവശ്യം ആലോചിക്കണമെന്ന്). മരം ഒരു വരം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |