സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ഭൂമി നമ്മുടെ അമ്മ ''' | color= 4 }} “...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി നമ്മുടെ അമ്മ

“കാട് കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട്...” മലയാളത്തിലെ ഒരു പഴയ സിനിമാ ഗാനമാണിത്. അതെ, നമ്മൾ പിറന്നത് കാട്ടിലാണ്. ആനയും കടുവയും വലിയ മരങ്ങളും ഒക്കെ ഉണ്ടായിരുന്ന കാട്ടിൽ. ആ പച്ചപ്പിലേയ്ക്കാണ് നമ്മൾ പിറന്ന് വീണത്. എന്തു സമാധാനം നിറഞ്ഞതായിരുന്നു അവിടം. എന്നാൽ ഇന്നോ? നമ്മുടെ അത്യാഗ്രഹം മരങ്ങളേയും പക്ഷികളേയും മൃഗങ്ങളേയും ഒക്കെ കൊന്നുതിന്നുന്നു.

നമുക്ക് ജീവിക്കാനുള്ള വായു തരുന്നത് മരങ്ങളാണ്. മരങ്ങൾ ഇല്ലെങ്കിൽ നമ്മളുമില്ല. അവയാണ് നമ്മുടെ ജീവൻ. നമുക്ക് ജീവിക്കാൻ വേണ്ട എല്ലാം പ്രകൃതി നൽകുന്നു. നമുക്ക് കഴിക്കാൻ ഭക്ഷണം തന്ന് പോറ്റുന്നു. എന്നാൽ നമ്മുടെ അമ്മയായ പ്രകൃതിയ്ക്ക് എന്താണ് തിരിച്ചുകൊടുക്കുന്നത്? മരണവും വേദനയും മാത്രം. അനാവശ്യമായി മരം വെട്ടുമ്പോഴും വയലുകൾ നികത്തി അവിടെ കെട്ടിടങ്ങൾ ഉയർത്തുമ്പോഴും നമ്മുടെ അമ്മയെത്തന്നെയാണ് ദ്രോഹിക്കുന്നത്. മരങ്ങൾ വെട്ടി ദൂരെയെറിയുന്നതല്ലാതെ അവിടെ ഒരെണ്ണം തിരിച്ചുനടാൻ ആരും തയ്യാറാകുന്നില്ല. ചന്തവും നിറവും ഉള്ള ചെടികളും പൂക്കളും മറ്റും വെട്ടി എറിയുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ഓണക്കാലത്തും മറ്റും വിരുന്നുവരുന്ന സുന്ദരികളായ കുഞ്ഞുതുമ്പികളേയും പൂമ്പാറ്റകളേയുമൊക്കെയാണ്.

മണ്ണ് ആണ് നമുക്ക് അന്നം തരുന്നത്. എന്നാൽ നമ്മളാകട്ടെ, കീടനാശനികൾ തളിച്ച് മണ്ണിനെ കൊന്നുകളയുന്നു. മരങ്ങളും ചെടികളും തരുന്ന ശുദ്ധവായുവിനെ പ്ലാസ്റ്റിക് കത്തിച്ച് അശുദ്ധമാക്കുന്നു. നമുക്ക് എന്തുചെയ്യുവാൻ സാധിക്കും? വീടിനുചുറ്റും മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കാം, നമുക്കുതന്നെ ചെറിയ കൃഷികൾതു ടങ്ങാം. പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കാം, വഴിയരികിൽ മരംങ്ങൾ നട്ടുപിടിപ്പിക്കാം.

മരം ഒരു വരമാണ് എന്ന ബോധത്തോടുകൂടി കൂടുതൽ കൂടുതൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് നഷ്ടപ്പെട്ടുപോയ നമ്മുടെ മനോഹരിഹായ പ്രകൃതിയെ തിരികെ കൊണ്ടുവരാൻ ശ്രമിക്കാം



ആൽബിൻ ഷാജൻ
4 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം