ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ലോകം മുഴുവൻ വ്യാപിച്ച മഹാമരി

Schoolwiki സംരംഭത്തിൽ നിന്ന്
08:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകം മുഴുവൻ വ്യാപിച്ച മഹാമരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ വ്യാപിച്ച മഹാമരി


ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ചു ലോകം മുഴുവൻ വ്യാപിച്ച മഹാ മരിയാണ് ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്. കണ്ടു മറന്ന ഏതോ ഹോളിവുഡ് ചിത്രത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് കോവിഡിൻ്റെ പകർച്ച.ഒരു രണ്ടു മണിക്കൂർ കൊണ്ട് അഭ്രപാളിയിൽ പതിനായിരക്കണക്കിന് ആളുകളെ വിഴുങ്ങിമരണത്തിലേക്കു കൊണ്ടു പോകുന്ന കാഴ്ചയെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ ലോകത്തെ മുൾമുനയിൽനിർത്തി. രണ്ടു മണിക്കൂറിൽ തീരുന്ന സിനിമ കണ്ടു നടന്ന മനുഷ്യനെ ..... നാലു ചുമരുകൾക്കുള്ളിൽ അടച്ചിരിക്കാൻ പഠിപ്പിക്കാനാണോ ഈ വ്യാധി എത്തിയത് എന്ന് എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.:, തിരക്കുകളൊക്കെ അനാവശ്യമായിരുന്നോ ആവശ്യങ്ങളേക്കാൾ അനാവശ്യങ്ങളായിരുന്നോ കൂടുതൽ. തിരക്കുകളൊഴിഞ്ഞു ഇരിക്കുന്ന സിനിമാ താരങ്ങൾ, അവരെ മാത്രം ആരാധിച്ചിരുന്ന മനുഷ്യരെ ഒരു പാടു താരങ്ങൾ ഈ മണ്ണാകുന്ന ആകാശത്തിൽ ഉണ്ടായിരുന്നു അവരായിരുന്നു നമ്മുടെ ഭരണകൂടം. മുഖ്യമന്ത്രിയിൽ തുടങ്ങി ആശാ വർക്കർമാർ വരെ എത്രയോ താരങ്ങൾ ഈ ഭൂമിയിൽ കണ്ണു മിഴിച്ചു കാത്തിരുന്നു. ഇന്ന്.... നമ്മൾ സമാധാനത്തോടെ ഇമയsച്ചു പ്രാർത്ഥിക്കാൻ പോലും സജ്ജമാക്കിയവരോട് നന്ദിയുള്ളവനായിരിക്കുക അതാകട്ടെ നമ്മളിൽ കോവിഡ് സമർപ്പിക്കുന്ന പാഠം.

ശ്രുതി എസ്‌.എസ്.
8സി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം